Latest NewsKerala

‘മുട്ട് കാല് ഞാൻ തല്ലിയൊടിക്കും…പറഞ്ഞില്ലാന്ന് വേണ്ട.’ ജഹാംഗീർ തന്റെ അസോസിയേറ്റ് ആണെന്ന അവകാശവാദത്തിനെതിരെ ജയശങ്കർ

അഡ്വ. ജയശങ്കറിന്റെയും ഹരീഷ് വാസുദേവന്റെയും പേര് പറഞ്ഞ് മുതലെടുപ്പ്

കൊച്ചി: സോഷ്യൽ മീഡിയയിൽ വിവാദമായ പല പോസ്റ്റുകളിലൂടെ പ്രമുഖനായ അഡ്വക്കേറ്റ് ജഹാംഗീർ ആമിന റസാഖിനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് എലത്തൂർ പോലീസ് സ്റ്റേഷനിൽ ആണ് ജഹാംഗീറിനെതിരെ റേപ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരിയുടെ മെഡിക്കൽ പരിശോധന, മജിസ്‌ട്രേറ്റിനു മുമ്പിൽ മൊഴികൊടുക്കൽ എന്നിവയെല്ലാം പൂർത്തിയായി. ഇയാൾ പല പ്രമുഖരെയും പരിചയപ്പെട്ടിരുന്നത് അഡ്വക്കേറ്റ് എ ജയശങ്കറിന്റെ അസോസിയേറ്റ് എന്ന് സ്വയം പരിചയപ്പെടുത്തിയാണ്. എന്നാൽ ഇത് വ്യാജമാണെന്ന് അഡ്വക്കേറ്റ് ജയശങ്കർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി പോലുമായിരുന്നിട്ടില്ലെങ്കിലും ജില്ലാ സെക്രട്ടറിയായിരുന്നെന്ന് പറഞ്ഞ് നടന്ന മഹാനാണ് ഇദ്ദേഹമെന്നാണ് ഇപ്പോൾ സിപിഎം അനുഭാവികൾ പോലും പറയുന്നത്. ഇയാൾ മുപ്പതോളം സ്ത്രീകൾ ഇയാളുടെ ഇരകളായെന്നാണ് ഇപ്പോൾ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമായിരിക്കുന്നത്. മറ്റൊരു ശ്രീകാന്ത് വെട്ടിയാറാണ് ഇയാളെന്നാണ് പലരും പറയുന്നത്. പ്രേം കുമാർ എന്ന ആളാണ് ഇദ്ദേഹത്തിനെതിരെ പോസ്റ്റുകൾ ഇട്ടിരിക്കുന്നത്.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

ഭൂലോക ഫ്രോഡും സെക്സ്പ്ലോയിസ്‌റ്റുമായ അഡ്വ. ജഹാംഗീർ ആമിന റസാഖിന്റെ പേരിൽ കോഴിക്കോട് എലത്തൂർ പോലീസ് സ്റ്റേഷനിൽ റേപ് കേസ് രജിസ്റ്റർ ചെയ്തു.
SFI യൂണിറ്റ് സെക്രട്ടറി പോലുമായിരുന്നിട്ടില്ലെങ്കിലും ജില്ലാ സെക്രട്ടറിയായിരുന്നെന്ന് പറഞ്ഞ് നടന്ന മഹാനാണ്.
പരാതിക്കാരിയുടെ മെഡിക്കൽ പരിശോധന, മജിസ്‌ട്രേറ്റിനു മുമ്പിൽ മൊഴികൊടുക്കൽ എന്നിവ പൂർത്തിയായി.
30തിൽപ്പരം സ്ത്രീകളെയാണ് ഇയാൾ ഇതേ രീതിയിൽ സെക്സ്പ്ലോയിറ്റ് ചെയ്തതെന്ന് പറയുന്നു.

read also: ‘അഡ്വ. ജയശങ്കറിന്റെ അസോസിയേറ്റ് ആണെന്ന് വരെ അവൻ കള്ളം പറയും’ അഡ്വ. ജഹാംഗീർ ആമിന റസാഖിനെതിരെ ബലാത്സംഗക്കേസ്

അഞ്ചാറുപേരെയെങ്കിലും എനിക്ക് നേരിട്ടറിയാം.
എങ്ങനെയാണ് നേരിട്ടറിയുന്നതെന്നല്ലേ?
ഈ വിദ്വാൻ എന്റെ എഫ്.ബി. സുഹൃത്തായിരുന്നു; ഞാനെന്തെഴുതിയാലും ആദ്യം വന്ന് ലൈക്കും.
പലപ്പോഴും ‘എന്റെ പ്രേമൻ മാഷ്’ എന്നൊക്കെ ഇഷ്ടത്തോടെ കമന്റും.
‘മാഷെത്തൊട്ടാൽ വിവരമറിയും’ എന്നൊക്കെ പോസ്റ്റും.
വഞ്ചിക്കപ്പെട്ടു എന്നറിയുമ്പോൾ സ്ത്രീകൾ സ്വാഭാവികമായും കോമൺ സുഹൃത്തുക്കളെ തിരയും.
അങ്ങനെ വന്ന് വർത്തമാനം പറഞ്ഞ് പരിചയമായവരാണിവർ.
പലവിധ പരിമിതികൾ കാരണം പുറത്തുപറയാനോ പോലീസിൽ പരാതിപ്പെടാനോ അവർക്കാർക്കും ഇതുവരെ കഴിഞ്ഞിരുന്നില്ല.
എന്നിട്ടിപ്പോഴല്ലേ നിങ്ങൾ പറയുന്നതെന്നല്ലേ?
അല്ല. ഒരു കൊല്ലം മുൻപേ പറഞ്ഞു. കൃത്യമായ് പറഞ്ഞാൽ 2021 ഫെബ്രുവരി 25.

എനിക്ക് വളരെ വേണ്ടപ്പെട്ടൊരു പെൺകുട്ടി ഇവന്റെ വലയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ദിവസം.
‘പ്രേമൻ മാഷിന്റെയൊക്കെ ഫ്രണ്ടാ’ണെന്ന് പറഞ്ഞ് അവൾ ഈ ഫ്രോഡിനെ വേറൊരാളുടെ അടുത്ത് ഇൻട്രൊഡ്യൂസ് ചെയ്തു എന്നറിഞ്ഞ രാത്രി.
എങ്ങിനെയാണ് ആളുകളിങ്ങനെ പറ്റിക്കപ്പെടുന്നതെന്നല്ലേ?
ഒരു കഥ പറയാം.
ചുങ്കത്തറ മാർത്തോമാ കോളേജ്. പ്രീ-ഡിഗ്രി റിസൾട്ട് വന്നൊരു രാവിലെ. ജഹാംഗീർ എന്നുപേരായോരുത്തൻ തോറ്റു. തോറ്റ മാർക്ക് ലിസ്റ്റും കൊണ്ട് വരാന്തയിലൂടെ നടന്ന് വരുന്ന ചെറുപ്പക്കാരനെതിരെ വരുന്നു മലയാളം ടീച്ചർ.
‘പാസായോ?’
‘പാസായി ടീച്ചർ…ഫസ്റ്റ് ക്ലാസുണ്ട്…’
‘ആഹാ…വിചാരിച്ചപോലല്ല നീ…മിടുക്കൻ…’
‘ബി.എ.മലയാളം എടുക്കണം എന്നാണ് ഇഷ്ടം. ടീച്ചറെപ്പോലാവണം എന്നാണ് സ്വപ്നം. മലപ്പുറം കോളേജിൽ പോയി ആപ്ലികേഷൻ വാങ്ങണം. വീട്ടിന്ന് പൈസ എടുക്കാൻ മറന്നു…’
‘അതിനെന്താ?…’ ടീച്ചർ സന്തോഷത്തോടെ നൂറ് രൂപ കൊടുക്കുന്നു.
സ്റ്റാഫ് റൂമിലെത്തി അറബി മാഷിനോട് ജഹാംഗീറിന്റെ ഫസ്റ്റ് ക്ലാസും മലയാളം ബി.എ.യും നൂറുറുപ്പികയും പറയുന്ന ടീച്ചർ.
മാർക്ക് ലിസ്റ്റ് ലെഡ്ജർ തുറന്നു കാണിക്കുന്ന മാഷ്.
ഫസ്റ്റ് ക്ലാസുകാരനെ പിന്തുടർന്ന്, പോക്കറ്റിൽ കൈയിട്ട് കാശ് തിരിച്ചു വാങ്ങുന്ന ടീച്ചർ.

അവിടുന്ന് വളർന്ന ജഹാംഗീർ താൻ എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറിയാണെന്ന് പറഞ്ഞെഴുതിയത് ചിത്രത്തോടൊപ്പം വാർത്തയായ്
വന്നത് മനോരമയിൽ. ഇയാൾ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി പോലുമായിരുന്നിട്ടില്ല. സാക്ഷ്യം പറയേണ്ടി വന്നത് സഖാവ്. എം.സ്വരാജിന്. തന്റേതല്ലാത്ത കാരണത്താൽ ഇവന്റെ നാട്ടുകാരനായിപ്പോയ സഖാവ്. എം.സ്വരാജ്.
ശശി തരൂർ എന്റെ ആശാനാണെന്ന് പറഞ്ഞു നടക്കലും എഴുതി പൊലിപ്പിക്കലും ഇയാളുടെ മറ്റൊരു വിനോദമായിരുന്നു.
തരൂരിതറിഞ്ഞിരുന്നുവോ എന്ന് ദൈവത്തിനറിയാം.

ഇനി,
ഓഡിറ്റിങ്ങൊക്കെ നടത്തുമെന്ന് അഹങ്കാരം പറയുന്ന എന്നെ ഈ വിദ്വാൻ പറ്റിച്ച കഥ.
രാജേശ്വരി എന്ന പേരിൽ മാധ്യമത്തിലെഴുതുന്ന കാലം മുതൽ പരിചയമുണ്ടെനിക്ക് അഡ്വ. ജയശങ്കറിനെ.
വക്കീലിന്റെ അസ്സോസിയേറ്റാണെന്ന് യാതൊരു കാര്യവുമില്ലാതെ ഇയാൾ പലവട്ടം എന്നോട് പറഞ്ഞിട്ടുണ്ട്.
ഒന്ന് വിളിച്ചു ചോദിച്ച് വെരിഫൈ ചെയ്യാൻ ഞാൻ മെനക്കെട്ടിട്ടില്ല.
ഒടുവിൽ കഴിഞ്ഞ കൊല്ലം ജയശങ്കർ വക്കീലിനെ വിളിച്ചു.
ലവന്റെ പേര് കേട്ടതും അഡ്വ. ജയശങ്കർ കട്ടായം പറഞ്ഞു:
‘നിങ്ങള് വല്യ സഹയാത്രികനൊക്കെയായിരിക്കാം…എന്റെ അസോസിയേറ്റാണ് ജഹാംഗീർ എന്നാരോടെങ്കിലും പറഞ്ഞാൽ…
ആളിനെ വിട്ട് മുട്ട് കാല് ഞാൻ തല്ലിയൊടിക്കും…പറഞ്ഞില്ലാന്ന് വേണ്ട.’
അഡ്വ. ഹരീഷ് വാസുദേവനെ ഏത് നട്ടപ്പാതിരയ്ക്കും വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെനിക്ക്.

‘ഇന്ന് ഞാൻ കോർട്ടിൽ പോയിട്ടില്ല…ജലദോഷമാണ്…ഹരീഷിനെ വിട്ടതാണ്.’
മൂന്ന് നാല് വട്ടം ഇതേ ജഹാംഗീർ യാതൊരു കാര്യവുമില്ലാതെ എന്നോട് പറഞ്ഞിട്ടുണ്ട്. ഒരു വട്ടം പോലും ഹരീഷിനോടൊന്ന് ചോദിയ്ക്കാൻ ഞാൻ മെനക്കെട്ടിട്ടില്ല.
(ഹരീഷിനാണ് ജലദോഷമെന്ന് പറഞ്ഞാൽ ചിലപ്പോ ചോദിച്ചേനെ)
ഒടുവിൽ കഴിഞ്ഞ കൊല്ലം ആ പോസ്റ്റിട്ടപ്പോൾ സൂചനയായി ഞാനിങ്ങനെ കമന്റി:
‘മൂന്ന് പേരുള്ള…പേരിനൊപ്പം അമ്മയുടെ പേരുള്ള വക്കീൽ’
ഒരു വിദ്വാൻ വന്ന് ആളെ ഐഡന്റിഫൈ ചെയ്തു കളഞ്ഞു:
‘ഹരീഷ് വാസുദേവൻ ശ്രീദേവി…’
നെലവിളി ശബ്ദമിട്ടുകൊണ്ട് ഹരീഷ് ഓടി വന്നതപ്പോഴാണ്.

ഫ്രോഡുകളായ് ജനിക്കുന്ന ചിലരുണ്ട്; അവരെ തിരിച്ചറിയൽ എളുപ്പമല്ല.
സീരിയൽ കില്ലർമാരായ് ജനിക്കുന്ന ചിലരുണ്ട്;
പോലീസുകാർ പോലും അവരെ തിരിച്ചറിയാൻ ബുദ്ധിമുട്ടും.
സീരിയൽ റേപ്പിസ്റ്റുകളായ് ജനിക്കുന്ന ചിലരുണ്ട്;
പെണ്ണുങ്ങൾക്ക് അവരെ തിരിച്ചറിയാനോ,
തിരിച്ചറിഞ്ഞാൽ ഇന്നത്തെ കുടുംബ, സാമൂഹ്യ പശ്ചാത്തലത്തിൽ പുറത്തുവന്ന് നേരിടാനത്ര എളുപ്പവുമല്ല.
അങ്ങനെ നേരിടാനൊരു പെണ്ണ് തയാറായെങ്കിൽ അവളൊരു പ്രതീക്ഷയാണ്.
ജഹാംഗീർ എന്ന സീരിയൽ റേപ്പിസ്റ്റിനെ നിയമത്തിന് മുന്നിലെത്തിക്കാൻ ധീരയായൊരു പെണ്ണ് ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നു.
അഭിവാദ്യങ്ങൾ.
അവൾക്കൊപ്പം നിൽക്കാൻ നാരദന്യൂസ് തയാറായിരിക്കുന്നു; സപ്പോർട്ട്.
അവൾക്കൊപ്പം നിൽക്കാം നമുക്കും…
അവളെപ്പോലെ വഞ്ചിക്കപ്പെട്ടവർക്കൊപ്പം നിൽക്കാം.
പ്രേംകുമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button