Latest NewsNewsIndia

ബിജെപിയുടെ സൂര്യന്‍ അസ്തമിക്കും, ഞങ്ങളവരെ ഇവിടെ നിന്ന് കെട്ടുകെട്ടിക്കും: അഖിലേഷ് യാദവ്

ന്യൂഡൽഹി: യു പിയിൽ നിന്ന് ബി ജെ പിയെ കെട്ടുകെട്ടിക്കുമെന്ന പ്രഖ്യാപനവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത്. മീററ്റില്‍ വെള്ളിയാഴ്ച നടത്തിയ സംയുക്ത പത്രസമ്മേളനത്തിലായിരുന്നു അഖിലേഷ് യാദവിന്റെ പ്രഖ്യാപനം.

Also Read:കണ്ണൂരിൽ എൻ95 മാസ്ക് വിഴുങ്ങി നായ: ശസ്ത്രക്രിയ വിജയകരം

‘പശ്ചിമ യു.പി.യില്‍ ബി.ജെ.പി.യുടെ സൂര്യന്‍ അസ്തമിക്കും. ജനങ്ങളുടെ ആവേശം കണ്ടിട്ട് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ ബി.ജെ.പി. തൂത്തെറിയപ്പെടുമെന്നുറപ്പായി. ഉത്തര്‍പ്രദേശില്‍ മാറ്റം വരുമെന്നുറപ്പായി. സ്വാതന്ത്ര്യത്തിനു മുൻപുള്ള ആദ്യത്തെ ജ്വാല മീററ്റില്‍ നിന്നാണ് ഉയര്‍ന്നത്. ശിപ്പായി ലഹളയെ ഓര്‍ക്കണം’, അഖിലേഷ് യാദവ് വ്യക്തമാക്കി.

അതേസമയം, അഖിലേഷ് യാദവിന്റെ ഹെലികോപ്ടര്‍ കഴിഞ്ഞ ദിവസം ഡൽഹിയില്‍ നിന്ന് മുസഫര്‍പുരിലേക്ക് പുറപ്പെടാന്‍ അരമണിക്കൂറോളം വൈകിയിരുന്നു. ഇതിന് പിന്നില്‍ ബിജെപിയാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. അവരുടെ നിരാശയുടെ തെളിവാണ് ഈ സംഭവമെന്ന് അഖിലേഷ് ട്വിറ്ററിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button