KozhikodeKeralaNattuvarthaLatest NewsNews

മോഷ്ടിച്ച ഓട്ടോയിലെ സ്റ്റീരിയോ വിൽക്കാൻ ശ്രമം : മോഷ്ടാവ് അറസ്റ്റിൽ

കോഴിക്കോട് ബേപ്പൂര്‍ കുണ്ടായിത്തോട് പറമ്പത്ത് വീട്ടിൽ പി.വി.ഷമീറാണ് തൊണ്ടിമുതലോടെ പൊലീസ് പിടിയിലായത്

ബേപ്പൂർ: മോഷ്ടിച്ച ഓട്ടോയിലെ സ്റ്റീരിയോ വിൽക്കാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് അറസ്റ്റില്‍. കോഴിക്കോട് ബേപ്പൂര്‍ കുണ്ടായിത്തോട് പറമ്പത്ത് വീട്ടിൽ പി.വി.ഷമീറാണ് തൊണ്ടിമുതലോടെ പൊലീസ് പിടിയിലായത്.

രാവിലെ ചാലിയം കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം കെഎൽ 55 കെ 3324 നമ്പർ ഓട്ടോയുമായി എത്തിയ പ്രതി മറ്റ് ഓട്ടോക്കാരോട് താക്കോൽ ചോദിക്കുകയും സ്റ്റീരിയോ വിൽപന നടത്താൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് സംശയം തോന്നിയ ചാലിയത്തെ ഓട്ടോ ഡ്രൈവർമാർ കടലുണ്ടി പൊലീസ് ഔട്ട് പോസ്റ്റിൽ വിവരം നൽകുകയായിരുന്നു.

Read Also : ഫേ​സ്ബു​ക്കി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ പോ​സ്റ്റു ചെ​യ്തു : യുവാവ് അറസ്റ്റിൽ

എസ്ഐ പി.പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി അന്വേഷണം നടത്തിയതിൽ ഓട്ടോ താനൂരിൽ നിന്നു മോഷ്ടിച്ചതാണെന്നു കണ്ടെത്തി. ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തുടർന്ന് ഓട്ടോയുടെ ഉടമയെ കണ്ടെത്തി വിവരം അറിയിക്കാൻ പൊലീസ് ശ്രമം തുടങ്ങി. എഎസ്ഐ പി.അരുൺ കുമാർ. സിപിഒ കെ.വിനീഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button