KeralaCinemaMollywoodLatest NewsNewsIndiaEntertainment

പ്രതിക്കെതിരായ തെളിവ് പ്രതി തന്നെ നൽകണമെന്ന് പറഞ്ഞാൽ പിന്നെ പോലീസ് എന്തിനാണ്?: ബി എ ആളൂരിന് പറയാനുള്ളത്

നടി ആക്രമിക്കപ്പെട്ട കേസിൽ അസാധാരണമായ നീക്കത്തിലേക്ക് ആണ് പ്രോസിക്യൂഷൻ നീങ്ങുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ ദിലീപ് മുൻ‌കൂർ ജ്യാമ്യത്തിന് അർഹനല്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിക്കുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഡാലോചന നടത്തി എന്ന് തെളിയിക്കുന്ന രേഖകളൊന്നും പ്രോസിക്യൂഷന്റെ പക്കലുമില്ല. ഫോൺ നൽകണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ദിലീപ് എതിർക്കുകയാണ്. എന്നാൽ, സ്വകാര്യതയിലേക്ക് കടന്നുകയറ്റമാണെന്നും ഫോൺ നൽകാൻ ആകില്ലെന്നുമാണ് ദിലീപ് പറയുന്നത്. അന്വേഷണ സംഘാതത്തിൽ വിശ്വാസമില്ലെന്നും ഫോൺ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നുമാണ് ദിലീപ് പറയുന്നത്.

ഇതുവരെ കണ്ടെടുക്കാനാത്ത ഡിവൈസുകളും തെളിവുകളും പ്രതി തന്നെ നൽകണമെന്ന വിചിത്ര വാദമാണ് പ്രോസിക്യൂഷൻ ഉന്നയിക്കുന്നത്. എത്ര വാശി പിടിച്ചാലും ഫോൺ നൽകാനാകില്ല എന്ന നിലപാടിൽ കോടതിയിൽ പോലും ദിലീപ് അടിവരയിടുമ്പോൾ പലർക്കും ഉണ്ടാകുന്ന സംശയമാണ്, ഫോൺ നൽകാനാകില്ലെന്ന് പ്രതിക്ക് പറയാനുള്ള അവകാശമുണ്ടോ എന്നത്. ഫോൺ കൈവശം വെയ്ക്കാൻ ദിലീപിന് അവകാശമില്ല എന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. ഇതിലെ നിയമസാധ്യതകളെ കുറിച്ച് വിശദീകരിക്കുകയാണ് അഭിഭാഷകൻ ബി എ ആളൂർ.

Also Read:അനുമതിയില്ലാതെ കണ്‍വെന്‍ഷന്‍ കേന്ദ്രം: ക്ഷേത്രഭൂമി 30 വര്‍ഷത്തേക്ക് പാട്ടത്തിന്

ഒരു കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് രണ്ട് അവകാശമുണ്ടെന്ന് അദ്ദേഹം പറയുന്നു. മൗനം പാലിച്ച് കൊണ്ട് യാതൊരു മൊഴിയും കൊടുക്കാതിരിക്കാം, അതുപോലെ പരാതിയ്ക്ക് എതിരായ തെളിവുകൾ പ്രതിക്ക് കൊടുക്കാതിരിക്കാം എന്നിവയാണ് പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ. തനിക്കെതിരായ തെളിവുകൾ അന്വേഷിച്ച് കണ്ടെത്തുക എന്നതാണ് പ്രോസിക്യൂഷന്റെ ആവശ്യമെങ്കിൽ പിന്നെ പോലീസ് എന്ന അന്വേഷണ സംവിധാനം എന്തിനാണെന്ന ദിലീപിന്റെ ചോദ്യം പ്രസക്തമാണെന്നും ആളൂർ ചൂണ്ടിക്കാട്ടുന്നു. ജാമ്യം നിഷേധിക്കാത്തിടത്തോളം കാലം പൊലീസിന് ഇത്തരം തെളിവുകളോ രേഖകളോ പ്രതിയിൽ നിന്നും കൈക്കലാക്കാൻ കഴിയില്ല. നിലവിൽ പോലീസ് പ്രതിയിൽ ഊന്നിയുള്ള അന്വേഷണമാണ് നടത്തുന്നതെന്നും അതിൽ കാര്യമില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

‘പ്രോസിക്യൂഷന് വേണ്ട തെളിവുകൾ പ്രോസിക്യൂഷൻ തന്നെയാണ് കണ്ടെത്തേണ്ടത്. പ്രതിയെ കസ്റ്റഡിയിൽ എടുക്കേണ്ടതുണ്ട്, അതുകൊണ്ട് ജാമ്യം തള്ളണം എന്ന പോലീസിന്റെ വാദം വെറും ബാലിശമാണ്. നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് പ്രതി പറഞ്ഞാൽ ഒരു കോടതിക്കും അയാളെ നിർബന്ധിക്കാൻ കഴിയില്ല. അതുപോലെ തന്നെയാണ് ഇക്കാര്യവും. മൊബൈൽ ഫോൺ കൈമാറണമെന്ന് കോടതിക്ക് ആവശ്യപ്പെടാൻ കഴിയില്ല, അങ്ങനെ ഉണ്ടായാൽ ഈ അന്വേഷണത്തിൽ കോടതിയുടെ നേരിട്ടുള്ള ഇടപെടൽ ആയി മാറും. ഒരു കേസിലും നേരിട്ട് ഇടപെടാനുള്ള അധികാരം കോടതികൾക്ക് ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്’, ആളൂർ ഒരു ചാനൽ ചർച്ചയിൽ വ്യക്തമാക്കി.

Also Read:മദ്യപിച്ച് ആംബുലൻസിലേക്ക് കാറിടിച്ച് കയറ്റി പോലീസുകാരൻ, കേസ് ആംബുലൻസ് ഡ്രൈവർക്കെതിരെ

താന്‍ എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്നു വരുത്തിത്തീര്‍ക്കാനാണ് പ്രോസിക്യൂഷന്‍ ശ്രമിക്കുന്നതെന്നും ഫോണ്‍ ഹാജരാക്കാന്‍ നോട്ടിസ് നല്‍കിയത് ചോദ്യം ചെയ്യലിന്റെ അവസാന ദിവസമാണെന്നും ദിലീപ് കഴിഞ്ഞ ദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതുതന്നെയാണ് ദിലീപ് ഇന്നും ആവർത്തിക്കുന്നത്. കൂടാതെ, തന്‍റെ മുൻഭാര്യ മഞ്ജുവാര്യരുമായും കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായിട്ടുള്ള സ്വകാര്യസംഭാഷണങ്ങൾ ആ ഫോണിലുണ്ടെന്നും അത് അന്വേഷണസംഘം ദുരുപയോഗം ചെയ്താൽ അത് തന്‍റെ സ്വകാര്യതയെ ബാധിക്കുമെന്നും ദിലീപ് കോടതിയെ അറിയിച്ചു.

ദിലീപിന്‍റെ വസതിയിൽ നിന്ന് അന്വേഷണസംഘം പിടിച്ചെടുത്ത ഫോണുകൾ പുതിയ ഫോണുകളാണ്. 2022 ജനുവരിയിൽ മാത്രമാണ് ആ ഫോണുകൾ ദിലീപും സഹോദരൻ അനൂപും ഉപയോഗിച്ച് തുടങ്ങിയത്. എന്നാൽ അതിന് മുമ്പ് ദിലീപ് ഉപയോഗിച്ച ഫോണുകൾ കേസിൽ നിർണായകമാണ് എന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. ദിലീപ് ഉപയോഗിച്ചിരുന്ന രണ്ട് ആപ്പിൾ ഫോൺ, ഒരു വിവോ ഫോൺ, ദിലീപിന്‍റെ സഹോദരൻ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഹുവായ് ഫോൺ എന്നിവ അന്വേഷണം തുടങ്ങിയപ്പോൾ മാറ്റിയെന്നും അന്വേഷണസംഘത്തിന് മുൻപിൽ ഹാജരാക്കിയത് പുതിയ ഫോണുകളാണെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ പറയുന്നു.

തന്‍റെ മുൻ ഭാര്യ മഞ്ജു വാര്യരുമായി സംസാരിച്ച സംഭാഷണങ്ങൾ ആ ഫോണിലുണ്ട്. അത് അന്വേഷണസംഘത്തിന് കിട്ടിയാൽ, അത് അവർ ദുരുപയോഗം ചെയ്യും. അവരത് പുറത്തുവിട്ടാൽ തനിക്ക് അത് ദോഷം ചെയ്യും. തന്‍റെ കയ്യിൽ ആ ഫോണില്ലെന്ന് തനിക്ക് വേണമെങ്കിൽ വാദിക്കാമായിരുന്നു. അത് ചെയ്തിട്ടില്ല. തനിക്ക് ഒളിക്കാൻ ഒന്നുമില്ല. കോടതിയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമമാണ് പ്രോസിക്യൂഷൻ നടത്തുന്നതെന്നും ദിലീപ് കോടതിയിൽ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button