ThiruvananthapuramNattuvarthaLatest NewsKeralaNews

ചിൽഡ്രൻസ് ഹോം കേസ്: കസ്റ്റഡിയിലുള്ള പ്രതികളിൽ ഒരാൾ രക്ഷപ്പെട്ടു

കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്നു പെൺകുട്ടികളെ കാണാതായ സംഭവത്തില്‍ കസ്റ്റഡിയിലുയിണ്ടായിരുന്ന രണ്ടു പ്രതികളിൽ ഒരാൾ രക്ഷപ്പെട്ടു. കൊടുങ്ങല്ലൂൽ സ്വദേശി ഫെബിൻ റാഫിയാണ് പൊലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടത്.

Also Read : റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്ന് 17 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു: യുവാവ് പിടിയിൽ

പ്രതികളെ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ഫെബിൻ രക്ഷപ്പെട്ടത്. യുവാക്കൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്സോ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബംഗളൂരുവില്‍ പിടിയിലായ യുവാക്കള്‍ ശാരീരികപീഡനത്തിന് ശ്രമിച്ചെന്നാണ് പെൺകുട്ടികളുടെ മൊഴി.

മദ്യം നൽകിയെന്നും യുവാക്കൾ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നും കുട്ടികള്‍ യുവാക്കൾക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. ബംഗളൂരു, മലപ്പുറം എടക്കര എന്നിവിടങ്ങളില്‍ നിന്നുമാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ വെള്ളിയാഴ്ച കോഴിക്കട്ടെ ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button