KeralaLatest News

ഫോണിലൂടെ മരുമകൾ അശ്ലീലം പറഞ്ഞ് മകന് വൃഷണസഞ്ചിയില്‍ ബീജം കെട്ടിക്കിടന്നാണ് ഹെർണിയ ഉണ്ടായതെന്ന് അമ്മായിയമ്മ

തിരുവനന്തപുരം: അമ്മായി ‘അമ്മ മരുമകൾ പോരിന് കാലങ്ങളുടെ പഴക്കം ഉണ്ടെങ്കിലും ഇത്തരത്തിൽ ഒന്ന് ആദ്യമായിരിക്കും എന്നാണ് ഈ കുറിപ്പ് വായിച്ചവർ പറയുന്നത്. മകന് വിവാഹത്തിന് മുൻപ് മരുമകളുമായുള്ള ഫോൺ സംഭാഷണം കൊണ്ടാണ് ഹെർണിയ വന്നതെന്നാണ് ഇവർ ആരോപിച്ചത്. ഇത് പങ്കുവെച്ചത് മനോരമയിൽ ഒരു ഡോക്ടർ ആണ്. അദ്ദേഹത്തിന്റെ കുറിപ്പ് വൈറൽ ആകുകയാണ്. ഡോ. ബിബിൻ പി മാത്യു ആണ് കുറിപ്പ് പങ്കുവെച്ചത്.

അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം:

ഒരു ദിവസം ഒപി യിലേക്ക് 29 വയസുള്ള ഒരു യുവാവ് കയറി വന്നു. അദ്ദേഹത്തിന് 10 ദിവസം മുൻപ് ഹെർണിയയുടെ ശസ്ത്രക്രിയ ചെയ്തിരുന്നു. അദ്ദേഹത്തെ പരിശോധിച്ചതിനു ശേഷം മുറിവുകളൊക്ക ഉണങ്ങിയതിനാൽ, പതിവു പോലെ ജോലികൾ പുനരാരംഭിക്കാമെന്നു പറഞ്ഞ് പിന്നീട് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു ബോധവാനാക്കി പറഞ്ഞയച്ചു.

അദ്ദേഹം പുറത്തിറങ്ങിയ ഉടനെ അദ്ദേഹത്തിന്റെ ഭാര്യയും ഭാര്യയുടെ അമ്മയും മുറിയിലേക്ക് കയറി വന്നു. ‘ഡോക്ടർ അദ്ദേഹത്തിന് എന്താണസുഖം ‘ ‘ഹെർണിയ, അത് നമ്മൾ നേരത്തെ പറയുകയും ചികിത്സിക്കുകയും ചെയ്തതാണല്ലോ. എന്തു പറ്റി?’ ‘അല്ല ഡോക്ടർ ഈ അസുഖം എത്ര നാളായിട്ട് ഉണ്ടായിരിക്കും?’ ‘അത് ചിലപ്പോൾ ആഴ്ചകൾ മുതൽ മാസങ്ങൾ വരെ ആകും. രോഗിയുടെ ശ്രദ്ധയിൽപെടുന്നത് പോലെയിരിക്കും, അല്ല എന്താണങ്ങനെ ചോദിച്ചത് ‘.

read also: ‘ജഹാംഗീറിന്റെ ഇരകളിൽകൂടുതൽ വിവാഹമോചിതരും വിധവകളും, നഗ്നചിത്രങ്ങളെടുത്തു ബ്ളാക്ക്മെയിലിംഗും ക്രൂരപീഡനവും’- മാത്യു സാമുവൽ

‘ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഒരു മാസം ആകുന്നതേയുള്ളൂ സർ. ഓപ്പറേഷനു ശേഷം സർ കുറച്ചു കൊഴുപ്പ് മുറിച്ചുമാറ്റിയത് കാണിച്ചിരുന്നല്ലോ? അത് എന്താണ് ഡോക്ടർ’. ‘കുടലിനോടനുബന്ധിച്ചുള്ള കൊഴുപ്പിന്റെ ഒരു ഭാഗം മാത്രമാണത്. വലിയ ഹെർണിയ ആയിരുന്നതിനാൽ വൃഷ്ണസഞ്ചിയിലേക്കു ഇറങ്ങികിടന്നിരുന്ന omentum നീക്കം ചെയ്‌തെന്നേയുള്ളു, അതന്ന് കാണിച്ചിരുന്നതല്ലേ ?’.

അതേ ഡോകട്ർ, അതാണ് പ്രശ്‌നം. ഞങ്ങളുടെ വിവാഹം നിശ്ചയിച്ചിട്ട് 3 മാസത്തിനു ശേഷമാണ് വിവാഹം കഴിക്കുന്നത്. ആ മൂന്നു മാസക്കാലം ഞങ്ങൾ ഫോണിൽ സംസാരിക്കുമായിരുന്നു. ഇപ്പോൾ അമ്മായിയമ്മ പറയുന്നത് ഡോക്ടർ അന്ന് കാണിച്ച കൊഴുപ്പ്, കൊഴുപ്പല്ല. നിങ്ങൾ കല്യാണത്തിനുമുൻപ് ഫോണിൽ സംസാരിച്ചപ്പോൾ, ഞാൻ അശ്‌ളീലമായ വർത്തമാനം പറഞ്ഞിട്ട് ഭർത്താവിന്റെ വൃഷണസഞ്ചിയിൽ ബീജം കെട്ടിക്കിടന്നാണ് ഈ അസുഖം ഉണ്ടായതെന്നും അതാണ് ഡോക്ടർ അന്ന് കാണിച്ചതെന്നുമാണ്’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button