Latest NewsNewsInternationalGulfQatar

ഖത്തറിലെ പ്രമുഖ ഇന്ത്യൻ സ്‌കൂളിലേക്ക് നോർക്ക റൂട്‌സ് വഴി നിയമനം: അപേക്ഷ ക്ഷണിച്ചു

ദോഹ: ദോഹയിലെ പ്രമുഖ ഇന്ത്യൻ സ്‌കൂളിലേക്ക് നോർക്കാ റൂട്‌സ് വഴി നിയമനം. ബിർളാ പബ്ലിക് സ്‌കൂളിലെ പ്രൈമറി, മിഡിൽ, സെക്കൻഡറി വിഭാഗത്തിലെ അധ്യാപക അനധ്യാപക ഒഴിവുകളിലേക്കാണ് നോർക്ക റൂട്‌സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചത് അതത് വിഷയങ്ങളിൽ ബിരുദം, ബിരുദാനന്ത ബിരുദം, ബിഎഡ്, രണ്ടു വർഷം മുതൽ അഞ്ചു വർഷം വരെയുള്ള സിബിഎസ്ഇ സ്‌കൂളിലെ പ്രവർത്തി പരിചയവും അനായാസേന ഇംഗ്‌ളീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവുമാണ് യോഗ്യത.

Read Also: ‘അഖിലേഷിന് നുണ പറയാൻ ഒരുളുപ്പുമില്ല’: പഴയ കാലത്തെ ക്രമസമാധാനപാലനത്തിന്റെ കണക്കുകൾ പുറത്തു വിടാൻ വെല്ലുവിളിച്ച് അമിത് ഷാ

പ്രൈമറി വിഭാഗത്തിൽ സോഷ്യൽ സയൻസ്, കൗൺസിലർ, സ്‌പെഷ്യൽ എഡ്യൂകേറ്റർ എന്നീ തസ്തികകളിലും മിഡിൽ വിഭാഗത്തിൽ ഫിസിക്‌സ് ലാബ് ടെക്‌നീഷ്യൻ, നിർമ്മിത ബുദ്ധി (റോബോട്ടിക്‌സ്), സോഷ്യൽ സയൻസ്, ഇംഗ്‌ളീഷ് എന്നീ തസ്തികകളിലും സെക്കൻഡറി വിഭാഗത്തിൽ കണക്ക്, ഫിസിക്‌സ്, ബയോളജി തസ്തികകളിലുമാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രൈമറി വിഭാഗത്തിൽ എല്ലാ തസ്തികകളും മിഡിൽ വിഭാഗത്തിൽ ഫിസിക്‌സ് ലാബ് ടെക്‌നീഷ്യൻ, നിർമ്മിത ബുദ്ധി (റോബോട്ടിക്‌സ്) തസ്തികകളും വനിതകൾക്ക് മാത്രമെ അപേക്ഷിക്കാൻ കഴിയൂ.

www.norkaroots.org എന്ന വെബ്‌സൈറ്റിൽ റജിസ്റ്റർ ചെയ്ത ശേഷം അപേക്ഷ സമർപ്പിക്കാം. 2022 ഫെബ്രുവരി ഏഴാണ് അവസാന തിയതി. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 18004253939ൽ ബന്ധപ്പെടാം.

Read Also: ഭക്ഷ്യഉത്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധം: അറിയിപ്പുമായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി

shortlink

Related Articles

Post Your Comments

Related Articles


Back to top button