KollamKeralaNattuvarthaLatest NewsNews

ബന്ധുവായ സ്ത്രീയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി മര്‍ദ്ദിച്ചു : യുവാവ് അറസ്റ്റിൽ

കിഴക്കേക്കല്ലട പഴയാര്‍ മുറിയില്‍ കുളങ്ങരഴികത്ത് വീട്ടില്‍ വിഷ്ണുവാണ് (22) അറസ്റ്റിലായത്

കിഴക്കേ കല്ലട: ബന്ധുവായ സ്ത്രീയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി മര്‍ദ്ദിക്കുകയും നാശം ഉണ്ടാക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കിഴക്കേക്കല്ലട പഴയാര്‍ മുറിയില്‍ കുളങ്ങരഴികത്ത് വീട്ടില്‍ വിഷ്ണുവാണ് (22) അറസ്റ്റിലായത്.

ഇയാൾ നിരവധി കേസുകളിലെ പ്രതിയും റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുമാണെന്ന് പൊലീസ് പറഞ്ഞു.

Read Also : ലൗ, സെക്സ്, വ്യായാമം ഇതിനൊക്കെ സമയം വേണ്ടേ? കെ റയിൽ വന്നാൽ 1000 മണിക്കൂറോളം ലാഭിക്കാം: വിനോദ് നാരായൺ

കിഴക്കേ കല്ലട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുധീഷ് കുമാറിന്റെ നിര്‍ദേശാനുസരണം എസ്.ഐ മാരായ ബി.അനീഷ്, അജയന്‍ എ.എസ്.ഐ സുനില്‍ എന്നിവര്‍ ചേര്‍ന്നാനാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button