Latest NewsSaudi ArabiaNewsInternationalGulf

ക്വാറന്റെയ്ൻ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികളെ നാട് കടത്തും: മുന്നറിയിപ്പ് നൽകി സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: രാജ്യത്തെ ക്വാറന്റെയ്ൻ നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ ക്വാറന്റെയ്ൻ നിയമങ്ങൾ ലംഘിക്കുന്ന പൗരന്മാർ ഉൾപ്പടെയുള്ളവർക്ക് രണ്ട് വർഷം വരെ തടവും, രണ്ട് ലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി ശിക്ഷയായിരിക്കും ലഭിക്കുക.

Read Also: ഗുണ്ടാ പ്രവര്‍ത്തനങ്ങളും മയക്കുമരുന്ന് കടത്തും, ഡ്രാക്കുള സുരേഷ് അടക്കമുള്ളവര്‍ ജയിലില്‍

നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികളെ നാട് കടത്തും. ഇത്തരത്തിൽ നാട് കടത്തപ്പെടുന്ന പ്രവാസികൾക്ക് പിന്നീട് സൗദി അറേബ്യയിലേക്ക് മടങ്ങിവരുന്നതിന് അനുവാദമുണ്ടായിരിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദിയിലെ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അധികൃതർ വിശദമാക്കുന്നു.

Read Also: ‘അഖിലേഷിന് നുണ പറയാൻ ഒരുളുപ്പുമില്ല’: പഴയ കാലത്തെ ക്രമസമാധാനപാലനത്തിന്റെ കണക്കുകൾ പുറത്തു വിടാൻ വെല്ലുവിളിച്ച് അമിത് ഷാ

shortlink

Related Articles

Post Your Comments

Related Articles


Back to top button