AsiaLatest NewsNewsInternational

ഭീമൻ രാജവെമ്പാലയെ കൈകൊണ്ട് പിടിച്ച് യുവാവ്: വൈറൽ വീഡിയോ

തായ്‌ലൻഡ്: ഭീമൻ രാജവെമ്പാലയെ സുരക്ഷാസംഘത്തിലെ അംഗമായ ഓ നാങ് എന്ന യുവാവ് കെെ കൊണ്ട് പിടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. തായ്‌ലൻഡിലെ ക്രാബി പ്രവിശ്യയിൽ നടന്ന സംഭവത്തിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

രാജവെമ്പാല ചീറിക്കൊണ്ട് അടുത്തേക്ക് വരുന്നുണ്ടെങ്കിലും യുവാവ് വളരെ മയത്തോടെ അതിനെ കൈകാര്യം ചെയ്യുന്നത് വീഡിയോയിൽ കാണാം. സ്ഥലത്തെ എണ്ണപ്പന തോട്ടത്തിൽ വച്ച് പ്രദേശവാസികളാണ് രാജവെമ്പാലയെ ആദ്യം കാണുന്നത്. തോട്ടത്തിലേക്ക് ഇഴഞ്ഞുപോയ രാജവെമ്പാല അടുത്തുള്ള വീടിന്റെ സെപ്റ്റിടാങ്കിന്റെ വിടവിലേക്ക് കയറി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു.

ഹജ്ജ് തീർത്ഥാടനം: അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി

​ 4.5 മീറ്റർ വലിപ്പവും 10 കിലോഗ്രാമിൽ കൂടുതൽ ഭാരവുമുള്ള രാജവെമ്പാലയെ ഏകദേശം 20 മിനിറ്റ് സമയമെടുത്താണ് ഓ നാങ് പിടികൂടിയത്. തുടർന്ന് യാതൊരു ഉപകരണത്തിന്റെയും സഹായമില്ലാതെഇയാൾ ഈ പാമ്പിനെ ബാഗിനുള്ളിലാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button