ThiruvananthapuramNattuvarthaLatest NewsKeralaNews

പ്രാദേശിക ഭരണ നിര്‍വ്വഹണത്തിലും വികസന ഭരണത്തിലും ഗുണപരമായ മാറ്റമുണ്ടാകും : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് യാഥാര്‍ത്ഥ്യമാവുന്നതോടെ പ്രാദേശിക ഭരണ നിര്‍വ്വഹണത്തിലും വികസന ഭരണത്തിലും സര്‍ക്കാരിന്റെ പൊതുകാഴ്ചപ്പാട് അനുസരിച്ച് ഗുണപരമായ മാറ്റം ഉണ്ടാക്കുവാനും നയപരമായ നേതൃത്വം ഉറപ്പാക്കാനും സാധിക്കുമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിന് ത്രിതല പഞ്ചായത്തുകള്‍ക്കിടയിലും മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും തമ്മിലും യോജിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ്. ഏകീകൃത വകുപ്പ് നിലവില്‍ വരുന്നതോടെ ഇത് സാധ്യമാവുമെന്ന് മന്ത്രി വ്യക്തമാക്കി.

Also Read : കോവിഡ് പ്രതിരോധം പാളി : ലോകായുക്ത വെള്ളാനയാണെങ്കിൽ എന്തിന് ഭയപ്പെടുന്നുവെന്ന് രമേശ് ചെന്നിത്തല

ആസൂത്രണ പദ്ധതികള്‍ തയ്യാറാക്കി ഊര്‍ജ്ജിതമായി നടപ്പിലാക്കാന്‍ വിവിധ തട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഏകോപനം വഴി സാധിക്കും. ആസൂത്രണ പ്രക്രിയയും വിവിധ സേവന പ്രദാന പ്രവര്‍ത്തനങ്ങളും തദ്ദേശ സ്ഥാപനങ്ങളുടെ നിയമപരവും അനിവാര്യവുമായ ഉത്തരവാദിത്തങ്ങളും ഏകീകൃതസ്വഭാവത്തോടെയും നിലവാരമുള്ള പ്രവര്‍ത്തന മികവോടെയും നടപ്പിലാക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ ഏകീകൃത വകുപ്പ് രൂപീകരണത്തോടെ സാധിക്കും. വിവിധ കേന്ദ്രാവിഷ്‌കൃത- സംസ്ഥാനാവിഷ്‌കൃത പദ്ധതികള്‍ പ്രാദേശിക പദ്ധതികളുമായി സംയോജിപ്പിച്ച് സമഗ്ര വികസന പദ്ധതികളാക്കി മാറ്റി വികസന നേട്ടങ്ങള്‍ ഉയര്‍ത്താനും ഏകോപനം സഹായിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഏകീകൃത വകുപ്പ് രൂപീകരണത്തോടെ സംസ്ഥാനതലത്തില്‍ പൊതുവായ ഒരു വകുപ്പ് അധ്യക്ഷനും ജില്ലാതലത്തില്‍ ഒരു മേധാവിയും നിലവില്‍വരും. ഇതോടെ ജില്ലാ ആസൂത്രണ സമിതിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാവും. ജില്ലാ പദ്ധതിയും സംസ്ഥാന പദ്ധതിയും തമ്മിലുള്ള പരസ്പരപൂരകത്വം ഉറപ്പാക്കാനും സാധിക്കും. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഭാഗമായ സാങ്കേതിക വിഭാഗം ജീവനക്കാരായ എഞ്ചിനീയറിംഗ്, നഗര-ഗ്രാമാസൂത്രണം, പൊതുജനാരോഗ്യം എന്നീ മേഖലകളിലെ ഉദ്യോഗസ്ഥരുടെ സേവനം തദ്ദേശ സ്ഥാപനങ്ങള്‍ക്കും ആസൂത്രണ സമിതികള്‍ക്കും മെച്ചപ്പെട്ട നിലയില്‍ ഉറപ്പാക്കാനാവുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button