WayanadKeralaLatest NewsIndiaNews

കേരളത്തിലെ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ആയുര്‍ദൈര്‍ഘ്യം : ഇന്ത്യക്കാരുടെ ശരാശരി ആയുസ് വര്‍ധിച്ചതായി സർവ്വേ

ബീഹാറിലും ഛത്തീസ്ഗഡിലുമാണ് ഏറ്റവും കുറവ്

ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ ശരാശരി ആയുസ് വര്‍ധിച്ചതായി സർവ്വേ റിപ്പോർട്ട്. ഭാവിയില്‍ പുരുഷന്മാരേക്കാള്‍ ആയുര്‍ദൈര്‍ഘ്യം സ്ത്രീകള്‍ക്കായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യയുടെ സാമ്ബത്തിക സര്‍വ്വേ പറയുന്നു. സ്ത്രീകള്‍ ശരാശരി 70.7 വര്‍ഷം വരെയും പുരുഷന്മാരുടെ ശരാശരി ആയുസ് 68.2 വയസ് വരെയും ആകാമെന്നാണ് സാമ്പത്തിക സര്‍വ്വേ സൂചിപ്പിക്കുന്നത്.

read also: മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഭരണകൂട കയ്യേറ്റം: എംബി രാജേഷ്

2013-17 കാലഘട്ടത്തെ അപേക്ഷിച്ച്‌ 2014- 18 വര്‍ഷങ്ങളില്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സ്ത്രീകളാണ് കൂടുതല്‍ വര്‍ഷം ജീവിക്കുന്നതായി കണ്ടത്. നഗരങ്ങളിലും ഗ്രാമങ്ങളിലും നടത്തിയ സർവ്വേയിൽ ഇതിൽ വലിയ വ്യത്യസങ്ങൾ ഇല്ല. ഏറ്റവുമധികം ആയുര്‍ദൈര്‍ഘ്യം കേരളത്തിലും ഡല്‍ഹിയിലുമാണ്. രണ്ടിടത്തും 75ന് മുകളിലാണ് ശരാശരി ആയുസ്. ബീഹാറിലും ഛത്തീസ്ഗഡിലുമാണ് ഏറ്റവും കുറവ്. 65.2 വയസാണ് ഛത്തീസ്ഗഡിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം. കൂടാതെ ഗ്രാമങ്ങളെ അപേക്ഷിച്ച്‌ നഗരങ്ങളില്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലാണെന്നും സർവ്വേ സൂചിപ്പിക്കുന്നു. 72.6 വര്‍ഷമാണ് നഗരങ്ങളിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം. ഗ്രാമങ്ങളില്‍ ഇത് 68 ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button