KeralaLatest NewsNews

ഭര്‍ത്താവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കാസര്‍കോട്: ഭാര്യ കാമുകനൊപ്പം നാടുവിട്ടതിന് പിന്നാലെ ഭര്‍ത്താവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാസര്‍കോട് ജില്ലയിലെ പെരിയ മുത്തനടുക്കം അരങ്ങനടുക്കത്തെ പെയിന്റിങ് തൊഴിലാളി വിനോദ് (33) ആണ് മരിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഭാര്യ നളിനിയെ വ്യാഴാഴ്ച രാത്രി മുതല്‍ കാണാതായിരുന്നു. ഈ സംഭവത്തില്‍ ശനിയാഴ്ച രാവിലെ ബേക്കല്‍ പൊലീസില്‍ വിനോദ് പരാതി നല്‍കി. സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പയ്യന്നൂര്‍ സ്വദേശിയായ യുവാവിനൊപ്പം നളിനി ഒളിച്ചോടിയതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

Read Also : ഡൽഹി കൂട്ടബലാത്സംഗം : ഇന്ത്യയില്‍ പലരും സ്ത്രീകളെ മനുഷ്യരായിപ്പോലും പരിഗണിക്കാറില്ലെന്ന് രാഹുല്‍ ഗാന്ധി

ബേക്കല്‍ പൊലീസ് യുവതിയെ ഫോണില്‍ ബന്ധപ്പെട്ട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഉച്ചവരെ പൊലീസ് സ്റ്റേഷനില്‍ കാത്തിരുന്ന വിനോദിനെ ഫോണില്‍ വിളിച്ച നളിനി കാമുകനോടൊപ്പം കഴിയാനാണ് താല്പര്യമെന്ന് അറിയിച്ചു. ഇതേത്തുടര്‍ന്ന് സ്റ്റേഷനില്‍നിന്ന് മടങ്ങിയെത്തിയ വിനോദ് ആത്മഹത്യ ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button