KeralaLatest NewsNews

‘ജലീല്‍ ഒരു പ്രസ്ഥാനമല്ല വ്യക്തി മാത്രമാണ്’: ലോകായുക്തക്കെതിരായ വിമര്‍ശനത്തില്‍ കാനം

തിരുവനന്തപുരം : ലോകായുക്തയെ വിമര്‍ശിച്ച മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലോകായുക്തക്കെതിരെയുള്ള കെ.ടി ജലീലിന്റെ പ്രതികരണം വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും കാനം പറഞ്ഞു. ജലീല്‍ ഒരു വ്യക്തി മാത്രമാണെന്നും ഒരു പ്രസ്ഥാനമല്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, പണത്തിന് വേണ്ടി എന്തും പറയുന്ന ആളാണെന്ന് ഒരു അര്‍ധ ജുഡീഷ്യറി സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്ന ആളെക്കുറിച്ച് പറയുന്നത് ശരിയാണോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതിനെതിരെ നടപടി സ്വീകരിക്കാനുള്ള അവകാശവും അധികാരവും ലോകായുക്തയ്ക്ക് ഉണ്ടെന്നും കാനം പറഞ്ഞു.

Read Also  :  ഭൂരിപക്ഷ വിഭാഗം ജനങ്ങൾ ദിലീപിനൊപ്പം, എന്നാൽ വലിയൊരു ലോബി മറുവശത്തുണ്ട്: നികേഷിനെതിരെ കേസെടുത്തത് ബാലൻസിംഗ്- രാഹുൽ ഈശ്വർ

ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായ പ്രകടനമാണെന്ന നിലപാട് തന്നെയാണ് നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണനും സ്വീകരിച്ചത്. ജലീലിന്റെ നിലപാട് ഏറ്റെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ച സിപിഎം പക്ഷേ സഹയാത്രികനെ പൂര്‍ണമായും തള്ളിയില്ല. ലോകായുക്ത നിയമത്തിലെ ഭേദഗതിക്ക് ജലീലിന്റെ അഭിപ്രായവുമായി ബന്ധമില്ലെന്നും നിയമത്തില്‍ പഴുതുള്ളതിനാലാണ് ഭേദഗതിയെന്നുമാണ് കോടിയേരി പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button