Latest NewsIndia

‘രക്തം കൊണ്ട് കുതിർന്നതാണ് സമാജ്‌വാദി നേതാക്കളുടെ തൊപ്പികൾ’ : ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

ലക്നൗ: സമാജ്‌വാദി പാർട്ടി നേതാക്കളുടെ തൊപ്പികൾ രക്തംകൊണ്ട് കുതിർന്നതാണെന്ന പരാമർശവുമായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നേതാക്കളുടെ മുൻഗാമികൾ കലാപങ്ങളെ പ്രോത്സാഹിപ്പിച്ചവരാണെന്നും, അതാണ് ഈ രക്തക്കറയ്ക്ക് കാരണമെന്നും അദ്ദേഹം വിമർശിച്ചു.

‘നിരായുധരായ രാമഭക്തർക്ക് നേരെ വെടിയുതിർത്തവരാണ് സമാജ്‌വാദി പാർട്ടി നേതാക്കളുടെ പൂർവികർ. അവരുടെ രക്തത്തിൽ കുതിർന്നതാണ് നേതാക്കളുടെ തൊപ്പികൾ. ഉത്തർ പ്രദേശ് സംസ്ഥാനത്തിൽ അവർ നരമേധമാണ് നടത്തിയത്. അവരുടെ സ്ഥാനാർഥികളുടെ പട്ടിക നോക്കൂ.. എല്ലാ കലാപകാരികൾക്കും മത്സരിക്കാൻ സമാജ്‌വാദി പാർട്ടി ടിക്കറ്റ് നൽകിയിട്ടുണ്ട്.’ യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പടുത്തതോടെ, ഉത്തർ പ്രദേശിൽ പാര്‍ട്ടികള്‍ വൻതോതിൽ പ്രചരണം നടത്തുകയാണ്. ഫെബ്രുവരി 10നാണ് യു.പിയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും, മൂന്നാം ഘട്ടം ഫെബ്രുവരി 20നുമാണ് നടക്കുക. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നുമാണ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button