Latest NewsNewsIndia

‘ഓ മിത്രോം’ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനേക്കാള്‍ മാരകം : വിവാദ പ്രസ്താവനയുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ വിവാദ പ്രസ്താവനയുമായി ശശി തരൂര്‍ എംപി. മോദി പ്രസംഗങ്ങളില്‍ പതിവായി ഉപയോഗിക്കുന്ന ‘ ഓ മിത്രോം’ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനേക്കാള്‍ മാരകമാണെന്നാണ് തരൂരിന്റെ വിവാദ പ്രസ്താവന. ട്വിറ്ററിലാണ് തന്റെ അഭിപ്രായവുമായി അദ്ദേഹം രംഗത്ത് വന്നത്.

Read Also : ചെന്നിത്തലയ്ക്ക് സുപ്രധാന ചുമതല നൽകി ദേശീയ നേതൃത്വം: ദൗത്യം തമിഴ്‌നാട്ടിൽ

‘ഒമിക്രോണിനേക്കാള്‍ വളരെയധികം അപകടകാരിയാണ് ഓ മിത്രോം. ഇതിന്റെ അനന്തരഫലങ്ങള്‍ ദിവസേന നാം ധ്രുവീകരണ വര്‍ദ്ധനവ്, വിദ്വേഷം, മതഭ്രാന്ത് എന്നിവയുടെ പ്രോത്സാഹനം, ഭരണഘടനയ്‌ക്കെതിരായ ആക്രമണങ്ങള്‍, ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തല്‍ എന്നിവയില്‍ അളക്കുകയാണ്. ഈ വൈറസിന് തീവ്രത കുറഞ്ഞ മറ്റ് വകഭേദങ്ങളില്ല’-തരൂര്‍ കുറിച്ചു.

ധ്രുവീകരണ വിഷയത്തില്‍ ശശി തരൂര്‍ സര്‍ക്കാരിനെ കടന്നാക്രമിക്കുക പതിവാണ്. കഴിഞ്ഞ ദിവസം തരൂര്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഒരു വീഡിയോ പങ്കിട്ട് വര്‍ഗീയ ധ്രുവീകരണം ആരോപിച്ചിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് താന്‍ രാജ്യത്തിന് എത്രമാത്രം നാശമുണ്ടാക്കിയെന്ന് അറിയില്ല എന്നായിരുന്നു വീഡിയോ പങ്കുവച്ച് തരൂര്‍ കുറിച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button