Latest NewsUAENewsInternationalGulf

ഇസ്രായേൽ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് മുഹമ്മദ്

ദുബായ്: ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രധാനമന്ത്രിയുംവൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ് എക്‌സ്‌പോ വേദിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

Read Also: ദിവസവും ചായ കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്?: നിങ്ങളുടെ ഹൃദയത്തിന് സംഭവിക്കുന്നത് ഇക്കാര്യങ്ങൾ

190 ൽ അധികം രാജ്യങ്ങൾക്കൊപ്പം ഇസ്രായേൽ ദുബായ് എക്സ്പോയിൽ പങ്കെടുക്കുന്നത് ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് വിവിധ മേഖലകളിൽ സഹകരണം പര്യവേക്ഷണം ചെയ്യാൻ അവസരമൊരുക്കുന്നുവെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. സമാധാനപരമായ സഹവർത്തിത്വത്തിലും വൈദഗ്ധ്യത്തിന്റെയും വിഭവങ്ങളുടെയും പങ്കുവെക്കലിലും അധിഷ്ഠിതമായ മനുഷ്യരാശിക്ക് മെച്ചപ്പെട്ട ഭാവി രൂപപ്പെടുത്താനാണ് എക്‌സ്‌പോ ക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയും ഇസ്രായേലും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് റാഷിദ് അൽ മക്തൂമും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തിരുന്നു.

കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഖസർ അൽ വതൻ പാലസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. സാമ്പത്തികം, വ്യാപാരം, നിക്ഷേപം, വികസനം, സാങ്കേതികവിദ്യ, ആരോഗ്യം, മറ്റ് മേഖലകൾ തുടങ്ങിയവയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് ഇരുവരും സംസാരിച്ചു.

Read Also: ഗാർഹിക പീഡനത്തെത്തുടർന്ന് മോഫിയയുടെ ആത്മഹത്യ ചെയ്ത സംഭവം കേസില്‍ ഒന്നാം പ്രതിയായ ഭര്‍ത്താവ് സുഹൈലിന് ജാമ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button