Latest NewsIndia

ഈ മുസ്ലീംഗ്രാമത്തിൽ എസ്പിക്ക് വോട്ടില്ല, നിരന്തരം വെടിവെപ്പുണ്ടായിരുന്ന ഇവിടെ സമാധാനം പുനഃസ്ഥാപിച്ച യോഗി പ്രിയനേതാവ്

ഇവിടെ എസ്പി നേതാവും എംഎല്‍എയുമായിരുന്ന ഷാഹിദ് മന്‍സൂറിനെ പുറത്താക്കി ബിജെപി തങ്ങളെ രക്ഷിച്ചു എന്ന് നാട്ടുകാര്‍ പറഞ്ഞു.

ന്യൂഡൽഹി : ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് അടുത്തപ്പോഴേക്കും വിവിധ പാർട്ടികൾ ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്. സമാജ് വാദി പാര്‍ട്ടി ബിജെപിയുടെ തൊട്ടടുത്തെത്തി എന്ന് സര്‍വേകള്‍ പലതും പറയുന്നു. എന്നാല്‍ ഇപ്പോഴും മുന്‍തൂക്കം ബിജെപിക്കു തന്നെയാണ്. സർക്കാർ ഉണ്ടാക്കുക ബിജെപി തന്നെയാണെന്നാണ് സർവേകൾ പറയുന്നത്. ഇതിനിടെ പലരെയും അമ്പരപ്പിക്കുന്ന ഒരു കാര്യം നടന്നിരിക്കുകയാണ്. മുസ്ലീം ഭൂരിപക്ഷ മേഖലകളിലും ബിജെപി ജനപ്രീതി വര്‍ധിപ്പിച്ചുവെന്നതാണ് അമ്പരപ്പിക്കുന്ന കാര്യം.

നിരന്തരം വെടിവെപ്പും മറ്റും സ്ഥിരമായി നടന്നിരുന്ന നംഗ്ല സാഹു എന്ന മുസ്ലീം ഭൂരിപക്ഷ ഗ്രാമത്തിൽ 97 ശതമാനം ജനസംഖ്യയും മുസ്ലീങ്ങളാണ്. 2014ന് ശേഷം ഇവിടെയുള്ള ഗ്രാമീണരില്‍ കുറച്ച് പേര്‍ നരേന്ദ്ര മോദിയെ ശക്തമായി പിന്തുണച്ചിരുന്നു. പല എതിർ രാഷ്ട്രീയക്കാരെയും ഞെട്ടിക്കുന്ന തുടക്കമായിരുന്നു ഇത്. ഇപ്പോൾ യോഗി മുഖ്യമന്ത്രിയായ ശേഷം ഇവിടെ വന്‍ ജനപ്രീതിയാണ് ബിജെപിക്ക് ലഭിക്കുന്നത്. മോദിയും, യോഗിയും ചേര്‍ന്നാണ് ഇവരുടെ ഗ്രാമത്തില്‍ സമാധാനം പുനസ്ഥാപിച്ചതെന്ന് ഗ്രാമീണര്‍ പറയുന്നു. ഇവിടെ എസ്പി നേതാവും എംഎല്‍എയുമായിരുന്ന ഷാഹിദ് മന്‍സൂറിനെ പുറത്താക്കി ബിജെപി തങ്ങളെ രക്ഷിച്ചു എന്ന് നാട്ടുകാര്‍ പറഞ്ഞു.

ഇവിടെ ഭയമില്ലാതെ ജീവിക്കുക തന്നെ ബുദ്ധിമുട്ടായിരുന്നുവെന്നും ഗ്രാമീണരായ യുവാക്കള്‍ പറയുന്നു. 22കാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി റേഹാന്‍ പറയുന്നത് കുറ്റകൃത്യങ്ങളുടെ കൂത്തരങ്ങായിരുന്നു നംഗ്ല സാഹു ഗ്രാമമെന്നാണ്. 2014ന് മുമ്പ് നിരന്തം കുറ്റകൃത്യങ്ങള്‍ നടക്കാറുണ്ട്. ഇത് 2017ന് ശേഷം വളരെ കുറഞ്ഞു. യോഗി സര്‍ക്കാര്‍ വന്നതോടെ സമാധാനം എന്തെന്ന് അറിഞ്ഞു. വൃത്തിയുള്ള പരിസരമാണ് ഇപ്പോഴുള്ളതെന്നും റേഹാന്‍ പറയുന്നു. മുസ്ലീം വിഭാഗം സാധാരണ എസ്പിയുടെയോ ബിഎസ്പിയുടെയോ വോട്ടുബാങ്കാണ്. ബിജെപിയെ ആര് നേരിടുന്നുവോ അവര്‍ക്കാണ് മുസ്ലീങ്ങള്‍ വോട്ട് ചെയ്യാറുള്ളത്.

എസ്പിയും ആര്‍എല്‍ഡിയും തുടര്‍ച്ചയായി ബിജെപിക്കെതിരെ ആരോപണശരങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞു. ഭിന്നതയുണ്ടാക്കി വോട്ട് തട്ടാനാണ് ബിജെപിയുടെ ശ്രമമെന്നാണ് എസ്പി സഖ്യം ആരോപിച്ചിരിക്കുന്നത്. എന്നാല്‍ ഇത് നംഗ്ല സാഹു ഗ്രാമത്തില്‍ ഫലിച്ചിട്ടില്ല. കിത്തോരെ നിയമസഭാ മണ്ഡലത്തിലാണ് നംഗ്ല സാഹു ഗ്രാമമുള്ളത്. ഇവിടെ വലിയൊരു വിഭാഗം ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങി ഗ്രാമത്തിലെ ജനസംഖ്യയില്‍ പകുതി പേരെങ്കിലും ബിജെപിക്ക് വോട്ട് ചെയ്യുന്നുണ്ട് എന്ന് ഉറപ്പാക്കാനുള്ള തീവ്ര ശ്രമത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button