Latest NewsIndia

കേന്ദ്രബജറ്റ് 2022 : നയപ്രഖ്യാപനത്തിൽ കോവിഡ് പോരാളികളെയും സ്വാതന്ത്രസമര സേനാനികളെയും ഉയർത്തിക്കാട്ടി രാഷ്ട്രപതി

ന്യൂഡൽഹി: കോവിഡ് പോരാളികളെയും സ്വാതന്ത്രസമര സേനാനികളെയും ഉയർത്തിക്കാട്ടി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇന്നു മുതൽ ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന നയപ്രഖ്യാപനത്തിലാണ് അദ്ദേഹം ഇരുകൂട്ടരുടെയും സംഭാവനകൾ ഉയർത്തിപ്പിടിച്ചത്.

‘കോവിഡ് മഹാമാരിക്കെതിരെ പൊരുതാനുള്ള ഇന്ത്യയുടെ കരുത്ത് നമ്മൾ തിരിച്ചറിഞ്ഞത് വാക്സിനേഷൻ യജ്ഞത്തിലാണ്. ഒരു വർഷം പോലും തികച്ച് എടുക്കാതെ നമ്മൾ ഒന്നര ബില്യൺ പ്രതിരോധ വാക്സിനുകൾ വിജയകരമായി വിതരണം ചെയ്തു. വാക്സിനേഷൻ നൽകിയ കാര്യത്തിൽ ലോകരാഷ്ട്രങ്ങളിൽ ബന്ദിൽ തന്നെയാണ് ഇന്ത്യയുടെ സ്ഥാനം’ രാഷ്ട്രപതി പ്രഖ്യാപിച്ചു.

ഇന്ത്യയിലെ പൗരന്മാരും ഭരണകൂടവും തമ്മിലുള്ള ശക്തമായ വിശ്വാസത്തിന്റെയും സംരക്ഷണത്തിന്റെയും ഏറ്റവും മികച്ച ഉദാഹരണമാണ് കോവിഡ് പ്രതിരോധത്തിൽ നമ്മൾ കാണുന്നതെന്ന് പറഞ്ഞ രാംനാഥ് കോവിന്ദ്, കോവിഡ് മുൻനിര പോരാളികളെ നമിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

 

2022 ആദ്യം മുതൽ, സ്വാതന്ത്രസമര സേനാനികളെ എല്ലാ അർത്ഥത്തിലും ആദരിക്കുന്ന തരത്തിലാണ് കേന്ദ്രസർക്കാർ പരിപാടികൾ നടത്തുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. സുഭാഷ് ചന്ദ്രബോസ് ജയന്തിയും ദേശീയ യുദ്ധസ്മാരകത്തിലെ പരിപാടികളും ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button