Latest NewsUAENewsInternationalGulf

നഷ്ടപ്പെട്ട പാസ്‌പോർട്ട് ഉടമസ്ഥന് തിരിച്ചു നൽകി: തൊഴിലാളിയെ ആദരിച്ച് ദുബായ് എമിഗ്രേഷൻ മേധാവി

ദുബായ്: നഷ്ടപ്പെട്ട പാസ്പോർട്ട് ഉടമസ്ഥന് തിരിച്ചു നൽകിയ തൊഴിലാളിയെ ആദരിച്ച് ദുബായ് എമിഗ്രേഷൻ മേധാവി. ദുബായ് വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിനു മുന്നിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം തൊഴിലാളിയെ ആദരിച്ചത്. വിമാനത്തിൽ വച്ച് മകളുടെ പാസ്പോർട്ട് നഷ്ടപ്പെട്ടതിനെ കുറിച്ച് ഒരു രക്ഷിതാവ് വിമാനത്താവള അധികൃതരെ അറിയിച്ചിരുന്നു. ഇതിനിടെയാണ് ക്ലീനിങ് തൊഴിലാളി തന്റെ കൃത്യനിർവഹണത്തിനിടയിൽ പാസ്പോർട്ട് കണ്ടെത്തി എയർപോർട്ട് സെക്യൂരിറ്റിക്ക് കൈമാറിയത്.

Read Also: കേരളത്തിലെ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ആയുര്‍ദൈര്‍ഘ്യം : ഇന്ത്യക്കാരുടെ ശരാശരി ആയുസ് വര്‍ധിച്ചതായി സർവ്വേ

പാസ്‌പോർട്ട് നഷ്ടപ്പെടുമ്പോൾ യാത്രക്കാരന് ഉണ്ടാകുന്ന ആശങ്ക വളരെ വലുതാണെന്ന് എമിഗ്രേഷൻ മേധാവി വ്യക്തമാക്കി. ജോലിയിലെ സത്യസന്ധതയും സാമൂഹ്യ ഉത്തരവാദിത്വവും നിറവേറ്റിയ ക്ലീനിങ് തൊഴിലാളിയെ ആദരിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നു. ലഫ്റ്റനന്റ് ജനറൽ തന്നെ നേരിട്ട് തൊഴിലാളിയ്ക്ക് സർട്ടിഫിക്കറ്റ് നൽകി.

Read Also: വിക്ഷേപിക്കാൻ പോകുന്നത് 13,000 ഉപഗ്രഹങ്ങൾ : ചൈന ലക്ഷ്യമിടുന്നത് ‘കൂറ്റൻ നക്ഷത്രസമൂഹം’

shortlink

Related Articles

Post Your Comments

Related Articles


Back to top button