KannurLatest NewsKeralaNattuvarthaNews

പ​ച്ച​ക്ക​റി​യെ​ന്ന വ്യാ​ജേ​ന ലോറിയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കടത്തൽ : രണ്ടുപേർ അറസ്റ്റിൽ

മൊ​കേ​രി സ്വ​ദേ​ശി പു​ത്ത​ൻ​വീ​ട്ടി​ൽ സ​ജി​ത്ത്, മാ​ഹി സ്വ​ദേ​ശി തു​ണ്ടി​യി​ൽ സു​ഭാ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ഇ​രി​ട്ടി: പ​ച്ച​ക്ക​റി​യെ​ന്ന വ്യാ​ജേ​ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ഇ​രി​ട്ടി​യിലെ​ത്തി​യ മി​നി​ലോ​റി പൊ​ലീ​സ് പി​ടി​കൂ​ടി. ക​ർ​ണാ​ട​ക​ത്തി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യ 11800 പാ​ക്ക​റ്റ് ഹാ​ൻ​സും കൂ​ൾ​ലി​പ്പു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൊ​കേ​രി സ്വ​ദേ​ശി പു​ത്ത​ൻ​വീ​ട്ടി​ൽ സ​ജി​ത്ത്, മാ​ഹി സ്വ​ദേ​ശി തു​ണ്ടി​യി​ൽ സു​ഭാ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : വേള്‍ഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ ഹോക്കി ടീം നായകൻ പിആര്‍ ശ്രീജേഷിന്

പ​ച്ച​ക്ക​റി വ​ണ്ടി​യി​ൽ അ​ടി​വ​ശം പ്ര​ത്യേ​കം പ്ലാ​റ്റ്ഫോ​മി​ലാ​ക്കി ചാ​ക്കു​ക​ളി​ൽ നി​റ​ച്ചാ​ണ് ഇ​വ ക​ട​ത്തി​യ​ത്. ഇ​രി​ട്ടി സി.​ഐ കെ.​ജെ. ബി​നോ​യ്, പ്ര​ൻ​സി​പ്പ​ൽ എ​സ്.​ഐ ദി​നേ​ശ​ൻ കൊ​തേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ട്ടി പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button