ErnakulamLatest NewsKeralaNattuvarthaNews

സ​ഹോ​ദ​ര​ങ്ങ​ളെ വീട്ടിൽ കയറി വെട്ടിയ സംഭവം : ​ഒൻ​പ​തു പേ​ർ​ക്കെ​തി​രെ കേ​സെടുത്തു

​ണ്ട് ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ ആ​റാം​ഗ സം​ഘം സ​ഹോ​ദ​ര​ങ്ങ​ളാ​യ ഷാ​ന​വാ​സി​നെ​യും ന​വാ​സി​നെ​യും മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു വെ​ട്ടുകയായിരുന്നു

ക​രു​മാ​ലൂ​ർ: മാ​ഞ്ഞാ​ലി മാ​ട്ടു​പു​റ​ത്ത് വീ​ട്ടിൽ ക​യ​റി ഗു​ണ്ടാ സം​ഘം സ​ഹോ​ദ​ര​ങ്ങ​ളെ വെ​ട്ടി​യ സം​ഭ​വ​ത്തി​ൽ ഒ​ൻ​പ​തു പേ​ർക്കെതിരെ കേസെടുത്തു. സം​ഭ​വ​ത്തി​ൽ നേ​രി​ട്ടു ബ​ന്ധ​മു​ള്ള ആ​റു പേ​രെ​യും അ​വ​രു​ടെ സ​ഹാ​യി​ക​ളാ​യ മൂ​ന്നു പേ​ർ​ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ആ​ല​ങ്ങാ​ട് പൊലീ​സ് ആണ് കേ​സെ​ടു​ത്തിരിക്കുന്നത്. അതേസമയം പ്ര​തി​ക​ളെ ഇ​തു​വ​രെ പി​ടി​കൂ​ടി​യി​ട്ടി​ല്ല.

ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് കേസിനാസ്പദമായി സംഭവം നടന്നത്. ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ ആ​റാം​ഗ സം​ഘം സ​ഹോ​ദ​ര​ങ്ങ​ളാ​യ ഷാ​ന​വാ​സി​നെ​യും ന​വാ​സി​നെ​യും മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു വെ​ട്ടുകയായിരുന്നു.

Read Also : സ്‌മൃതി ഇറാനി മുലായത്തിന്റെ അനുഗ്രഹം വാങ്ങിയതിന് പിന്നാലെ വിശ്വസ്തനായ നേതാവ് ബിജെപിയിൽ! അമ്പരന്ന് എസ്പി ക്യാമ്പ്

​ഗുണ്ടകളുടെ ആക്രമണത്തിൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷാ​ന​വാ​സ് ഇ​പ്പോ​ഴും എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. കൈ​ക്കു വെ​ട്ടേ​റ്റ സ​ഹോ​ദ​ര​ൻ ന​വാ​സ് പ​റ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​തി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. വാ​തി​ലും ജ​ന​ലും അ​ടി​ച്ചു ത​ക​ർ​ത്ത ഗു​ണ്ടാ സം​ഘ​ങ്ങ​ൾ വീ​ട്ടി​ലെ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ജ​ന​ലു​ക​ളു​മെ​ല്ലാം ത​ക​ർ​ത്ത ശേ​ഷ​മാ​ണു മ​ട​ങ്ങി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു അ​ന്നു​ത​ന്നെ പ്ര​തി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന ആ​റു പേ​രെ​യും അ​ഞ്ചു വാ​ഹ​ന​ങ്ങ​ളും ആ​ല​ങ്ങാ​ട് പോ​ലീ​സ് ക​സ്റ്റു​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത അ​ഞ്ചു വാ​ഹ​ന​ങ്ങ​ളി​ൽ ഒ​രെ​ണ്ണം കൃ​ത്യം ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച​താ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button