KeralaLatest NewsNewsIndia

‘നിങ്ങളുടെ മനസിലെ വിഷം ഇപ്പോഴാണ് അറിഞ്ഞത്’: രാജ്യവിരുദ്ധ പരാമർശം നടത്തിയ ഹമീദ് അൻസാരിയോട് മേജർ രവിക്ക് പറയാനുള്ളത്

ഇന്ത്യൻ -അമേരിക്കൻ മുസ്ലിം കൗൺസിൽ സംഘടിപ്പിച്ച ഓൺലൈൻ ചർച്ചയിൽ പങ്കെടുക്കവേ ഇന്ത്യയെ അപമാനിച്ച് മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി സംസാരിച്ചത് ഞെട്ടലുളവാക്കുന്ന പ്രവൃത്തിയായിരുന്നു. ഇന്ത്യയില്‍ അസഹിഷ്ണുത വളരുകയാണെന്നും ഉയർന്നുവരുന്ന ഹിന്ദു ദേശീയതയിൽ ആശങ്കയുണ്ടെന്നുമായിരുന്നു ഹമീദ് അൻസാരി പ്രസംഗിച്ചത്. ഇപ്പോഴിതാ, ഹമീദ് അൻസാരിയെ രൂക്ഷമായി വിമർശിക്കുകയാണ് മേജർ രവി. ഹമീദ് അൻസാരി രാജ്യത്തിന് തന്നെ അപമാനമാണെന്നും അയാളുടെ മനസ്സിലെ വിഷം ഇപ്പോഴാണ് പുറത്തേക്ക് വന്നതെന്നും മേജർ രവി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു.

‘ഹമീദ് അൻസാരി എന്തൊരു നാണക്കേട് ആണിത്. നിങ്ങൾ ഇപ്പോൾ എന്റെ രാജ്യത്തിനെതിരെ സംസാരിച്ചു. നിങ്ങളുടെ ഉള്ളിലെ വിഷം പുറത്തുവച്ചാടിയിരിക്കുകയാണ്. നിങ്ങളെയോർത്ത് ഞാൻ ലജ്ജിക്കുന്നു. തുടർച്ചയായി രണ്ട് തവണ നിങ്ങൾ ഞങ്ങളുടെ വൈസ് പ്രസിഡന്റായിരുന്നുവെന്ന് പറയാൻ ഞാൻ ഇപ്പോൾ ലജ്ജിക്കുന്നു. ഇന്നും എന്റെ രാജ്യക്കാർക്ക് വേണ്ടി മരിക്കാൻ തയ്യാറായ ധീരതയുള്ള ഒരു ഇന്ത്യൻ ആർമി കമാൻഡോ ഓഫീസറുടെ ഹൃദയത്തിൽ നിന്നാണ് ഇത് വരുന്നത്. നിങ്ങളെ എന്റെ രാജ്യത്തിലെ ഒരു പൗരനായി ഞാൻ കണക്കാക്കുന്നില്ല’, വികാരഭരിതനായി മേജർ രവി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജീവനൊടുക്കി

ഹമീദ് അൻസാരിയുടെ വെളിപ്പെടുത്തലിന്റെ അമ്പരപ്പിലാണ് പലരുമിപ്പോഴും. മുൻ ഉപരാഷ്ട്രപതിയിൽ നിന്നും രാജ്യത്തിനെതിരായ ഒരു പ്രസ്താവന പ്രതീക്ഷിച്ചതല്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. കാണപ്പെട്ട ദേശീയതയെക്കാൾ, കാണപെടാത്ത സ്വർഗീയതക്ക് പ്രാധാന്യം കൊടുക്കുന്ന ആരിൽ നിന്നും ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കരുത് എന്നാണ് സത്യം. വർഷങ്ങൾക്കു മുൻപ് ഈ മാന്യവ്യക്തിത്വം കോഴിക്കോട് ഒരു പൊതുവേദിയിൽ പ്രസംഗിച്ചതും അതിൻറെ ഗുണഫലങ്ങളും നാം മലയാളികൾ കണ്ടതല്ലേ അല്ലേ എന്നും മേജർ രവിയോട് സോഷ്യൽ മീഡിയ ചോദിക്കുന്നു.

ഏതാണ്ട് ഒന്നര വർഷം മുമ്പ് ഹമീദ് അൻസാരി ഇറാനിൽ അംബാസിഡർ ആയിരിക്കെ കാശ്മീർ വിഘാടനവാദികൾക്കു പരിശീലനത്തിനു ഒത്തതാശ ചെയ്തു കൊടുത്തെന്ന് ചൂണ്ടിക്കാട്ടി മുൻ റോ ഉദ്യോഗസ്ഥൻ പ്രാധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ പരാതിയും സോഷ്യൽ മീഡിയ വീണ്ടും ചർച്ചയാക്കുകയാണ്. ഇന്ത്യയുടെ വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഇന്റലിജന്റ് ഏജന്‍സിയാണ് റോ. ദുബായ്, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ അംബാസഡര്‍മാരെ കൊണ്ടുവന്ന് റോ യൂണിറ്റിനെ ലക്ഷ്യമിടുന്നതായും കത്തിൽ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.

Also Read:അങ്കണവാടികളുടെ നിലവാരം ഉയർത്തും, കാർഷിക മേഖലയ്ക്ക് പിന്തുണ, ഡ്രോണുകൾ അനുവദിക്കും

ഉയർന്നു വരുന്ന ഹിന്ദു ദേശീയതയിൽ ആശങ്ക ഉണ്ടെന്നും മതപരമായ ഭൂരിപക്ഷത്തിന്റെയും, കുത്തക രാഷ്ട്രീയ അധികാരത്തിന്റെയും മറവിൽ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ ശ്രമം നടക്കുന്നുവെന്നും ആയിരുന്നു അദ്ദേഹം ആരോപിച്ചത്. പൗരന്മാരെ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കാനും, അസഹിഷ്ണുതയ്ക്ക് വഴങ്ങാനും,അസ്വസ്ഥതയും അരക്ഷിതാവസ്ഥയും ഉണ്ടാക്കാനും ശ്രമിക്കുന്നതായും അദ്ദേഹം വിമർശിച്ചു.

എന്നാൽ, അൻസാരിയുടെ വാക്കുകളെ തള്ളിക്കളയുകയാണ് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വി ചെയ്തത്. ന്യൂനപക്ഷ വോട്ടുകൾ ചൂഷണം ചെയ്തിരുന്ന ആളുകൾ ഇപ്പോൾ രാജ്യത്ത് നിലനിൽക്കുന്ന ക്രിയാത്മക അന്തരീക്ഷത്തെക്കുറിച്ച് ഉത്കണ്ഠാകുലരാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യയിൽ പുഷ്‌കലമായ ജനാധിപത്യം നിലനില്‍ക്കുന്നു എന്ന അൻസാരിയുടെ ആരോപണത്തെ വിദേശ കാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയും സംശയമേതുമില്ലാതെ തള്ളി. ‘അതിന് മറ്റാരില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല’ എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button