
കണ്ണൂർ: ആയിക്കരയിൽ ഹോട്ടലുടമയെ കുത്തിക്കൊന്നു. പയ്യാമ്പലത്തെ സൂഫി മക്കാനി ഹോട്ടൽ ഉടമ ജസീർ (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ അർദ്ധരാത്രി ആയിക്കര മത്സ്യ മാർക്കറ്റിനടുത്ത് വെച്ചാണ് കൊലപാതകമുണ്ടായത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Read Also: ജനുവരി മാസം റേഷൻ വിഹിതം കൈപ്പറ്റിയവരിൽ വർദ്ധന: മന്ത്രി ജി ആർ അനിൽ
റബീയ്, ഹനാൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. വാക്കുതർക്കത്തെ തുടർന്ന് ജസീറിനെ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നഗരത്തിലെ സിസി ടിവികൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികൾ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
Post Your Comments