KeralaLatest NewsPrathikarana Vedhi

അഴിമതിയും സ്വജനപക്ഷപാതവും കൈക്കൂലിയും ​ഗുണ്ടാവിളയാട്ടവും മാത്രമുള്ള നാടായി കേരളം, കിറ്റ് കഥയുടെ മേനി പറയുന്ന സർക്കാർ

ഈ വിദ്യാർത്ഥിനി ജയിച്ചിരുന്നില്ല എന്ന് കരുതുക. ബാക്കി പണം കൂടി ഈ വിദ്യാർത്ഥിനി തീർച്ചയായും എൽസിക്ക് നൽകും.

കോഴിക്കോട്: ഒന്നേകാൽ ലക്ഷം രൂപ എൽസിയുടെ ബാങ്കിലേക്ക് കൈക്കൂലിയായി പണം വാങ്ങണമെങ്കിൽ, തന്നെ രക്ഷിക്കാൻ ശക്തരായ ആളുകളുണ്ട് എന്ന എൽസിക്ക് ഉറച്ച വിശ്വാസവും ഉണ്ടായിരിക്കണം. വ്യാജ സർട്ടിഫിക്കറ്റിനും മാർക്ക് ലിസ്റ്റിനുമായാണ് പെൺകുട്ടി എൽസിക്ക് പണം നൽകിയതും എൽസി കൂടുതൽ പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നതും. അതിനിടയിൽ പരീക്ഷാ ഫലം വരികയും താൻ ജയിച്ചെന്ന് പെൺകുട്ടി മനസിലാക്കുകയും ആയിരുന്നു. ഇതോടെയാണ് ഇന്ന് നാം അറിയുന്ന എംജി സർവകലാശാല കൈക്കൂലിക്കേസ് ജനിക്കുന്നത്. ഈ വിദ്യാർത്ഥിനി ജയിച്ചിരുന്നില്ല എന്ന് കരുതുക. ബാക്കി പണം കൂടി ഈ വിദ്യാർത്ഥിനി തീർച്ചയായും എൽസിക്ക് നൽകും.

ഒന്നേകാൽ ലക്ഷം രൂപ നൽകിയ പെൺകുട്ടിക്ക് 25,000 രൂപ കൂടി നൽകിയാൽ എംബിഎ സർട്ടിഫിക്കറ്റ് കിട്ടുമെങ്കിൽ തീർച്ചയായും അങ്ങനെ തന്നെ ചെയ്യുമല്ലോ. അതോടെ പുറം ലോകം അറിയാതെ പരീക്ഷ തോറ്റ ഒരു വിദ്യാർത്ഥിനി എംബിഎക്കാരിയാകും. ഈ സർട്ടിഫിക്കറ്റ് ഉപയോ​ഗിച്ച് അവർ കേരളത്തിന് അകത്തോ പുറത്തോ നല്ല ശമ്പളം വാങ്ങുന്ന ജോലി നേടും !എൽസിക്ക് ഒന്നര ലക്ഷം രൂപ നൽകിയാൽ ഏത് മന്ദബുദ്ധിക്കും എംബിഎക്കാരാകാം. അത്തരത്തിൽ എത്ര എൽസിമാർ എംജി സർവകലാശാലയിലുണ്ടാകും? അത്തരത്തിൽ എത്ര പ്രൊഫഷണൽ കോഴ്സുകൾ എംജി സർവകലാശാലയിൽ ഉണ്ടാകും?

അത്തരത്തിൽ എത്ര വിദ്യാർത്ഥികൾ പണത്തിന്റെ തിളപ്പിൽ പ്രൊഫഷണൽ സർട്ടിഫിക്കറ്റും നേടി ഉന്നത പദവികൾ അലങ്കരിക്കുന്നുണ്ടാകും?കാരണം മുൻപ് നടന്ന പിഎസ് സി പരീക്ഷാ ക്രമക്കേട് സംഭവം മാത്രം ഒന്നോർത്താൽ മതി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കൾ പി എസ് സിയുടെ റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തിയത് വലിയ ക്രമക്കേടാണെന്ന് പുറംലോകം അറിഞ്ഞു. പക്ഷേ കുറ്റക്കാരെ ഇതുവരെ കണ്ടെത്തുകയോ ശിക്ഷിക്കുകയോ ഉണ്ടായില്ല. അറസ്റ്റിലായ പ്രതികൾ പോലും ഇപ്പോൾ ജാമ്യം എടുത്ത് പുറംലോകത്ത് വിലസുകയാണ്.

പാവപ്പെട്ട ജനങ്ങൾ അടച്ച കെട്ടിട നികുതി എടുത്ത് സ്വന്തം വീട്ടിലെ കാര്യങ്ങൾക്ക് വിനിയോ​ഗിച്ച തിരുവനന്തപുരം ​ന​ഗരസഭയിലെ ഉദ്യോ​ഗസ്ഥയും സിപിഎം സംഘടനയുടെ സംസ്ഥാന നേതാവായിരുന്നു എന്നതും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. കുറഞ്ഞത് പത്തു വർഷത്തെ എങ്കിലും പരീക്ഷാ ഫലവും എംജിയിൽ നിന്ന് വിതരണം ചെയ്ത സർട്ടിഫിക്കറ്റുകളും പരിശോധനക്ക് വിധേയമാക്കണം. രാഷ്ട്രീയക്കാരുടെ മക്കൾ ഉൾപ്പെടെ ഉന്നത സ്വാധീനമുള്ളവർ ഇവിടെ നിന്നും നേടിയ ഇത്തരം ബിരുദങ്ങളുടെ നിജ സ്ഥിതി ലോകം അറിയണം.

സർവകലാശാലയിലെ ലാസ്റ്റ് ​ഗ്രേഡ് ജീവനക്കാരൻ മുതൽ വൈസ് ചാൻസിലർ വരെയുള്ളവരുടെ സാമ്പത്തിക ശ്രോതസ്സുകൾ സംബന്ധിച്ച് അന്വേഷണം നടത്തണം. പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും മുമ്പ് തന്നെ സർട്ടിഫിക്കറ്റിനും മാർക്ക് ലിസ്റ്റിനും വേണ്ടി എൽസിയെ ബന്ധപ്പെട്ട പെൺകുട്ടിയെ കൂടി ഈ കേസിൽ പ്രതി ചേർക്കണം. അവരെ ചോദ്യം ചെയ്താൽ തീർച്ചയായും അവർക്ക് എൽസിയെ പരിചയപ്പെടുത്തിയ ആളെകിട്ടും. അത് ഒരു ഏജന്റോ അതുമല്ലെങ്കിൽ നേരത്തേ ഇത്തരത്തിൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും തരപ്പെടുത്തിയ മറ്റൊരു വിദ്യാർത്ഥിയോ ആകാം. അതുവഴി പുറത്തു വരിക വലിയൊരു അഴിമതിയുടെ കഥ തന്നെയാകും.

അഴിമതിയും സ്വജന പക്ഷപാതവും കൈക്കൂലിയും ​ഗുണ്ടാ വിളയാട്ടവും നിറഞ്ഞ നാടായി കേരളം മാറുമ്പോഴും കിറ്റ് നൽകിയതിന്റെ കഥ പറഞ്ഞ് മേനി പറയുന്ന സംസ്ഥാന സർക്കാരും അതിന് നേതൃത്വം നൽകുന്ന പാർട്ടിയുമാണ് ഈ നാടിന്റെ ഭീഷണി. എംജി സർവകലാശാലയിൽ മാത്രം ഒതുങ്ങുന്നതല്ല കൈക്കൂലി. റവന്യൂ ഉൾപ്പെടെ എല്ലാ വകുപ്പുകളും കൈക്കൂലിക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

വില്ലേജ് ഓഫീസുകളിൽ വരുമാന സർട്ടിഫിക്കറ്റിന് എത്തുന്ന പാവങ്ങളിൽ നിന്നും പാർട്ടി പണ്ട് പിരിക്കുന്ന വില്ലേജ് ഓഫീസർമാർ വരെ നമ്മുടെ നാട്ടിലുണ്ട്. പാർട്ടി ഫണ്ട് പിരിച്ച് നൽകുന്ന വില്ലേജ് ഓഫീസർ മറ്റെന്ത് അഴിമതി കാണിച്ചാലും പാർട്ടിക്കോ, ആ പാർട്ടി ഉൾക്കൊള്ളുന്ന സർക്കാരിനോ നടപടി എടുക്കാൻ കഴിയില്ലല്ലോ. നിർഭാ​ഗ്യവശാൽ അതിന് ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടം ഇന്ന് സംസ്ഥാനത്ത് ഇല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button