Latest NewsNews

ചര്‍മരോഗ പരസ്യത്തില്‍ മോര്‍ഗന്‍ ഫ്രീമാൻ: ഓരോ വാക്കുകൾക്കും ഉത്തരം പറയാൻ നമ്മളും ബാധ്യസ്ഥരാണെന്ന് മിഥുൻ

പശ്ചാത്തലത്തില്‍ മോര്‍ഗന്‍ ഫ്രീമാന്റെ വോയിസ് ഓവറില്‍ മരിക്കണം എന്ന്

വടകര സഹകരണ ആശുപത്രിയുടെ ചര്‍മരോഗ പരസ്യത്തില്‍ വിഖ്യാത നടനും സംവിധായകനുമായ മോര്‍ഗന്‍ ഫ്രീമാന്റെ ചിത്രം വച്ച സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുകയാണ്. സംഭവത്തിൽ പ്രതികരണവുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. മോര്‍ഗൻ ഫ്രീമാൻ, ക്ലിന്റ് ഈസ്റ്റ്‌വുഡ് എന്നീ താരങ്ങളുടെ ചിത്രം പങ്കുവച്ചായിരുന്നു മിഥുന്റെ പ്രതികരണം.

read also: രാജ്യത്തേക്കുള്ള പ്രവേശന നിബന്ധനകൾ തുടരും: മുന്നറിയിപ്പ് നൽകി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി
‘ചുമ്മാ പോസ്റ്റണം എന്ന് തോന്നി. എവിടെയോ ആരോ പറഞ്ഞതായി വായിച്ചതാണ്, എങ്ങനെ മരിക്കാനാണ് ആഗ്രഹം എന്നതിന് മറുപടിയായി.. ക്ലിന്റ് ഈസ്റ്റ്‌വുഡ് എന്നെ വെടി വയ്ക്കുമ്പോള്‍, പശ്ചാത്തലത്തില്‍ മോര്‍ഗന്‍ ഫ്രീമാന്റെ വോയിസ് ഓവറില്‍ മരിക്കണം എന്ന്. വെറുതെ ഒന്ന് പറഞ്ഞുവെന്നു മാത്രം. കാരണം എഴുതുന്ന ഓരോ വാക്കുകൾക്കും ഉത്തരം പറയാൻ നമ്മളും ബാധ്യസ്ഥരാണ്.’–മിഥുൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button