COVID 19ThiruvananthapuramKeralaNattuvarthaLatest NewsNews

കോവിഡ് നിയന്ത്രണങ്ങൾക്ക് മാറ്റമില്ല, ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടി, അടുത്ത ഞായറാഴ്ചയും ലോക്ക്ഡൗണിന് സമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ മാറ്റമില്ലാതെ തുടരാൻ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ചികിത്സ നിഷേധിക്കുന്ന ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും സർക്കാർ തീരുമാനിച്ചു. അടുത്ത ഞായറാഴ്ചയും നിലവിലെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. ഞായറാഴ്ച അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ.

ഗുരുതര രോഗമുള്ളവര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിലും ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകനയോഗത്തില്‍ നിര്‍ദ്ദേശിച്ചു. ഇത് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്കും ബാധകമാക്കും.

പശുവിനെ കശാപ്പ് ചെയ്ത് ബിജെപി പതാകയിൽ കിടത്തി: ദൃശ്യങ്ങൾ വൈറലായത്തിന് പിന്നാലെ യുവാക്കൾ പിടിയിൽ

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ് അനുഭവപ്പെടുന്നതായും ആദ്യഘട്ടത്തില്‍ കോവിഡ് വ്യാപനം വര്‍ദ്ധിച്ചു നിന്ന തിരുവനന്തപുരം, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ വ്യാപനം കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളിലും, ഐസിയുവിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണ്. എ, ബി, സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ലാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിയ നിയന്ത്രണങ്ങള്‍ തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button