KeralaLatest NewsNews

ഒടുവില്‍ പവനായി ശവമായി, കെ-റെയില്‍ സര്‍വേ കുറ്റികള്‍ക്ക് മേല്‍ റീത്ത് : പരിഹസിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: സംസ്ഥാന സര്‍ക്കാറിന്റെ അഭിമാന പദ്ധതിയെന്ന് കൊട്ടിഘോഷിച്ച കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നിഷേധിച്ചതിന് പിന്നാലെ പരിഹാസവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.

Read Also : ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം 1,700 കശ്മീരി പണ്ഡിറ്റുകളെ ജമ്മു കശ്മീർ സർക്കാർ നിയമിച്ചു : കേന്ദ്രം രാജ്യസഭയിൽ

‘ഒടുവില്‍ പവനായി ശവമായി, നാട്ടുകാരുടെ മുന്നില്‍ നാണക്കേടുമായി. കെ-റെയില്‍ വേണ്ട, കേരളം മതി’ എന്നായിരുന്നു എം.പിയുടെ പോസ്റ്റ്. കെ-റെയില്‍ സര്‍വേ കുറ്റികള്‍ക്ക് മേല്‍ റീത്ത് വെച്ച ചിത്രവും പോസ്റ്റ് ചെയ്തു.

കെ-റെയിലിന് കേന്ദ്രം താല്‍ക്കാലികമായി അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. കെ-റെയിലില്‍ പ്രതിപക്ഷ ആരോപണം കേന്ദ്ര സര്‍ക്കാര്‍ ശരിവെച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

കേരളം നല്‍കിയ ഡി.പി.ആര്‍ പൂര്‍ണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്. എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കെ. മുരളീധരന്‍ എന്നിവര്‍ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button