കൊച്ചി: ഐപിഎല്‍ 2022 മെഗാ താരലേലത്തിനുള്ള താരങ്ങളുടെ അന്തിമ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് മലയാളി പേസര്‍ എസ് ശ്രീശാന്ത്. കഴിഞ്ഞ വര്‍ഷവും ലേലത്തിനായി പേരു റജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നെങ്കിലും പട്ടിക ചുരുക്കിയപ്പോള്‍ ശ്രീശാന്ത് പുറത്തായിരുന്നു. ലേല പട്ടികയില്‍ ഇടംപിടിച്ചതിന് പിന്നാലെ ശ്രീശാന്തിന്റെ പഴയ ഒരു കമന്റ് വീണ്ടും ചര്‍ച്ചയാവുകയാണ്.
ഐപിഎല്ലില്‍ തിരിച്ചെത്താന്‍ സാധിക്കുകയാണെങ്കില്‍ ഏത് ടീമില്‍ കളിക്കാനാണ് ആഗ്രഹഹിക്കുന്നതെന്ന് ശ്രീശാന്ത് പോയ വര്‍ഷം ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. അന്ന് മൂന്ന് ടീമുകളെയാണ് ശ്രീശാന്ത് എടുത്തുപറഞ്ഞത്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് എന്നിവയാണ് ശ്രീശാന്തിന്‍റെ സ്വപ്‌നടീമുകള്‍.
Read Also:- ഉച്ചയൂണിന് ശേഷം ഉറക്കം വരുന്നത് എന്തുകൊണ്ട്?
‘ഒരു ക്രിക്കറ്റ് ആരാധകനെന്ന നിലയില്‍ മുംബൈയില്‍ കളിക്കാനാണ് ആഗ്രഹം. മുംബൈയുടെ സപ്പോര്‍ട്ട് സ്റ്റാഫില്‍ സച്ചിന്‍ ഉള്ളതിനാല്‍ മുംബൈക്കായി കളിക്കാന്‍ സാധിച്ചാല്‍ സച്ചിനൊപ്പം വീണ്ടും ഡ്രസ്സിംഗ് റൂം പങ്കിടാനും കൂടുതല്‍ പഠിക്കാനും സാധിക്കും. എംഎസ് ധോണിയുടെ കീഴില്‍ ചെന്നൈക്ക് വേണ്ടിയും വിരാട് കോഹ്‌ലിയുടെ ബാംഗ്ലൂരിന് വേണ്ടിയും കളിക്കാന്‍ ആഗ്രഹമുണ്ട്’ ശ്രീശാന്ത് പറഞ്ഞു.
Post Your Comments