Latest NewsNewsIndia

ടോസ് ലഭിച്ചിട്ടും സഞ്ജു സാംസൺ ബാറ്റിങ് തിരഞ്ഞെടുത്തതിൽ ഒത്തുകളി?: ഐപിഎൽ മത്സരങ്ങൾ ഒത്തുകളിയെന്ന് സുബ്രഹ്മണ്യൻ സ്വാമി

ചെന്നൈ: ഐ.പി.എൽ ഫൈനലിൽ മലയാളി താരം സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസിന്റെയും, കിരീടം ചൂടിയ ഗുജറാത്ത് ടൈറ്റൻസിന്റെയും ഉൾപ്പെടെയുള്ള മത്സര ഫലങ്ങൾ മുൻകൂട്ടി തീരുമാനിച്ചത് പ്രകാരമായിരുന്നുവെന്ന് ആരോപണം. ബി.ജെ.പിയുടെ മുതിർന്ന നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്.

ഐ.പി.എൽ മത്സര ഫലങ്ങളെല്ലാം കപടമാണെന്ന വ്യാപകമായ സംശയം ഇന്റലിജൻസ് ഏജൻസികൾക്കുണ്ടെന്ന് സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഫൈനലിൽ ടോസ് ലഭിച്ചിട്ടും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ബാറ്റിങ് തിരഞ്ഞെടുത്തതിൽ ഒത്തുകളിയാണെന്ന്, നേരത്തെ ആരോപണം ഉയർന്നിരുന്നു.

വിശ്രമമില്ലാതെ ഒരുപാട് ജോലി ചെയ്യാനുണ്ട് എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് തൃക്കാക്കരയിലെ വിജയം: വി.ഡി സതീശൻ

ടൂർണമെന്റിലെ ഗുജറാത്ത് ടീമിന്റെ ചേസിങ് റെക്കോർഡ് അറിയാമായിരുന്നിട്ടും, സഞ്ജു അവർക്ക് ചേസിങ്ങിന് അവസരം നൽകിയതാണ് ആരോപണത്തിന് ഇടനൽകിയത്. ഗുജറാത്ത് ടൈറ്റൻസ് കിരീടം നേടിയതിന് ശേഷം, വേദിയിലുണ്ടായിരുന്ന ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ നടത്തിയ ആവേശപ്രകടനവും സംശയത്തിന് ഇടയാക്കിയിരുന്നു.‌ ഇതിന് പിന്നാലെയാണ്, ട്വിറ്ററിലൂടെ കടുത്ത ഒത്തുകളി ആരോപണവുമായി സുബ്രഹ്മണ്യൻ സ്വാമി രംഗത്ത് വന്നിട്ടുള്ളത്.

‘ടാറ്റാ ഐ.പി.എൽ ക്രിക്കറ്റിലെ മത്സരഫലങ്ങളെല്ലാം കപടമാണെന്ന വ്യാപകമായ സംശയം ഇന്റലിജൻസ് ഏജൻസികൾക്കുണ്ട്. ഇതിൽ വ്യക്തത വരുത്താൻ അന്വേഷണം ആവശ്യമാണ്. എന്നാൽ, അതിനായി പൊതുതാൽപര്യ ഹർജി നൽകേണ്ടി വരും. കാരണം, ബി.സി.സിഐയുടെ തലപ്പത്തിരിക്കുന്നത് അമിത് ഷായുടെ മകൻ ജയ് ഷാ ആയതിനാൽ സർക്കാർ മുൻകയ്യെടുത്ത് അന്വേഷിക്കുമെന്ന് കരുതാനാവില്ല’ സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button