Latest NewsKeralaNews

കാക്കി ഊരി കളഞ്ഞിട്ടു വല്ല വാഴയ്ക്കും തടം വെട്ടാന്‍ പോകണം: കേരള പോലീസിനോട് രശ്മി ആര്‍ നായര്‍ പറയുന്നു

ചായകുടിക്കുകയോ നാരങ്ങാവെള്ളം കുടിക്കുകയോ ചെയ്യും

കൊച്ചി: അര്‍ധരാത്രി ചായകുടിക്കാനായി 22 കിലോമീറ്ററോളം രാത്രിയില്‍ സഞ്ചരിച്ച യുവാക്കളെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത് വലിയ വാർത്തയായിരുന്നു. ആഞ്ഞിലങ്ങാടിയില്‍ നിന്നും പെരിന്തല്‍മണ്ണ ടൗണില്‍ യാത്ര ചെയ്‌തെത്തിയ യുവാക്കളെയാണ് പോലീസ് പിടികൂടിയത്. സ്റ്റേഷനില്‍ വെച്ച്‌ ചായ ഉണ്ടാക്കി ഇവർക്ക് കൊടുത്ത പോലീസ് ചായക്ക് പൈസയൊന്നും വേണ്ടെന്നും ഇത്രദൂരം താണ്ടി ചായകുടിക്കാന്‍ പെരിന്തല്‍മണ്ണയിലെത്തിയവര്‍ക്കുള്ള പോലീസിന്റെ സ്‌നേഹോപഹാരമാണിതെന്നും വീട്ടിലാരും ചായയുണ്ടാക്കി തരാറില്ലേ എന്ന് ചോദിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനു പിന്നാലെ കേരള പൊലീസിന് നേരെ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റ് രശ്മി ആര്‍ നായര്‍.

‘അല്ല രാത്രിയില്‍ മനുഷ്യര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത വിധം സുരക്ഷിതത്വമില്ലാത്ത നാടാണ് ഇതെങ്കില്‍ ആ ഇട്ടിരിക്കുന്ന കാക്കി ഊരി കളഞ്ഞിട്ടു വല്ല വാഴയ്ക്കും തടം വെട്ടാന്‍ പോകണം. കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജ് മാനേജ് ചെയ്യുന്നവരെ ഒന്നുകില്‍ സര്‍ക്കാര്‍ പോളിസികളുടെയും ഭരണഘടനയുടെയും ഒക്കെ അടിസ്ഥാന തത്വങ്ങള്‍ പഠിപ്പിക്കാനുള്ള വഴി സര്‍ക്കാര്‍ നോക്കണം അല്ലെങ്കില്‍ ആ സാമാനം അടച്ചു പൂട്ടണം’.- എന്ന് രശ്മി ഫേസ്ബുക്കില്‍ കുറിച്ചു.

read also: മീൻ വിൽപ്പനയുമായി ബിനോയ്, വക്കീൽ ഓഫീസ് തുറന്ന് ബിനീഷ്: കോടിയേരിയുടെ മക്കൾ ഭാഗ്യ പരീക്ഷണത്തിന് ഒരുങ്ങുമ്പോൾ

രശ്മി ആര്‍ നായരുടെ കുറിപ്പ് പൂർണ്ണ രൂപം

രാത്രിയില്‍ ചായകുടിക്കാന്‍ പോയവരെ പോലീസ് അധികാരം ഉപയോഗിച്ച്‌ പോലീസ് സ്റ്റേഷനില്‍ കൊണ്ട് വന്നു ചായയും ഉപദേശവും കൊടുത്തെന്നു എന്നിട്ടു അത് ഉളുപ്പില്ലാതെ അവരുടെ സ്വകാര്യതയ്ക്കോ ഐഡന്റിറ്റിക്കോ ഒരു വിലയും കൊടുക്കാതെ വീഡിയോ ആക്കി പരസ്യം ചെയ്യുന്നു.

കേരളത്തില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ രാത്രിയോ പകലോ അവര്‍ക്കു സൗകര്യം ഉള്ളപ്പോള്‍ 22 കിലോമീറ്ററോ 220 കിലോമീറ്ററോ സഞ്ചരിച്ചു ചായകുടിക്കുകയോ നാരങ്ങാവെള്ളം കുടിക്കുകയോ ചെയ്യും അവര്‍ക്കു സുരക്ഷിതമായി സഞ്ചരിക്കാന്‍ ഉള്ള നിയമവാഴ്ച ഉറപ്പാക്കുക എന്നതാണ് പോലീസിന്റെ പണി.

അല്ല രാത്രിയില്‍ മനുഷ്യര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത വിധം സുരക്ഷിതത്വമില്ലാത്ത നാടാണ് ഇതെങ്കില്‍ ആ ഇട്ടിരിക്കുന്ന കാക്കി ഊരി കളഞ്ഞിട്ടു വല്ല വാഴയ്ക്കും തടം വെട്ടാന്‍ പോകണം. കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജ് മാനേജ് ചെയ്യുന്നവരെ ഒന്നുകില്‍ സര്‍ക്കാര്‍ പോളിസികളുടെയും ഭരണഘടനയുടെയും ഒക്കെ അടിസ്ഥാന തത്വങ്ങള്‍ പഠിപ്പിക്കാനുള്ള വഴി സര്‍ക്കാര്‍ നോക്കണം അല്ലെങ്കില്‍ ആ സാമാനം അടച്ചു പൂട്ടണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button