Latest NewsIndiaInternational

ഗാൽവാൻ അതിർത്തിയിലെ ഏറ്റുമുട്ടലിൽ ചൈനയ്ക്ക് കനത്ത ആൾനാശം : ലോകത്തോട് പറഞ്ഞതെല്ലാം നുണക്കഥകൾ

ന്യൂഡൽഹി: ഗാൽവാൻ അതിർത്തിയിൽ ജീവത്യാഗം നൽകിയ സൈനികരെ ഇന്ത്യ ആദരിക്കുമ്പോഴും, ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ചൈന ഇപ്പോഴും മറച്ചു വെയ്ക്കുകയാണെന്ന് ആസ്ട്രേലിയൻ ദിനപത്രം. ആസ്‌ട്രേലിയൻ പത്രമായ ‘ദി ക്ലാക്‌സൺ’ ആണ്‌ ഇതു സംബന്ധിച്ച ലേഖനം പുറത്ത് വിട്ടിരിക്കുന്നത്.

ഒരു കൂട്ടം സോഷ്യൽ മീഡിയ ഗവേഷകർ തയ്യാറാക്കിയ ‘ഗാൽവാൻ ഡീകോഡഡ്’ എന്ന തലക്കെട്ടിലുള്ള ഈ റിപ്പോർട്ട്, ഒരു വർഷം നീണ്ട അന്വേഷണത്തിന്റെ ഫലമാണ്. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയ്ക്ക് ഗാൽവൻ അതിർത്തിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 38 സൈനികരെയാണ്‌ നഷ്ടപ്പെട്ടതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഘർഷത്തെ സംബന്ധിച്ച ചർച്ചകൾ വരെ ചൈന ഒഴിവാക്കിയതായും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.

‘യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്, എന്താണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത് തുടങ്ങിയ നിരവധി വസ്തുതകൾ ചൈന മറച്ചു വെച്ചിട്ടുണ്ട്. ചൈന ലോകത്തോട് പറഞ്ഞത് മുഴുവനും കെട്ടിച്ചമച്ച കഥകളാണ്. അതുകൊണ്ട് തന്നെ, ചൈനയിലെ ഡിജിറ്റൽ ആർക്കൈവുകൾക്ക് പറയാനുണ്ടാവുക ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു കഥയായിരിക്കും’, ദി ക്ലാക്‌സൺ പത്രം പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button