Latest NewsUAENewsInternationalGulf

കോവിഡ് പരിശോധന: ഫുജൈറയിൽ സൗജന്യ കോവിഡ് ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

ഫുജൈറ: ഫുജൈറയിൽ സൗജന്യ കോവിഡ് ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ഫുജൈറ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സാണ് ഇക്കാര്യം അറിയിച്ചത്. ഫുജൈറ മെഡിക്കൽ ഡിസ്ട്രിക്ടുമായി സഹകരിച്ചാണ് പോലീസ് ഈ കേന്ദ്രം ആരംഭിച്ചതെന്ന് അധികൃതർ അറിയിച്ചു. ഫുജൈറ പോലീസ് കമാണ്ടർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് അഹ്മദ് ബിൻ ഘാനേം അൽ കാബി, ഫുജൈറ മെഡിക്കൽ ഡിസ്ട്രിക്റ്റ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുല്ല സയീദ് തുടങ്ങിയവരാണ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. വാഹനങ്ങളിലെത്തുന്നവർക്ക് ഈ കേന്ദ്രത്തിൽ നിന്ന് സൗജന്യമായി കോവിഡ് പരിശോധനാ സേവനങ്ങൾ ലഭ്യമാകും.

Read Also: കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിന് തുടക്കം മുതല്‍ തന്നെ തിരിച്ചടി, ഇനി ഇത് യാഥാര്‍ത്ഥ്യമാകുമോ ? കണ്ടറിയണം

ഫുജൈറ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സിന് സമീപത്താണ് ആരംഭിച്ച പുതിയ കേന്ദ്രത്തിൽ നിന്നും ഉച്ചയ്ക്ക് 2 മണി മുതൽ വൈകീട്ട് 7 മണി വരെ സേവനങ്ങൽ ലഭ്യമാകും. സേവനങ്ങൾക്കായി കേന്ദ്രങ്ങളിലെത്തുന്ന പൊതുജനങ്ങൾ തങ്ങളുടെ ഐഡി കാർഡ് ഹാജരാക്കണമമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. മുൻകരുതൽ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

Read Also: വിദേശത്തെ വമ്പൻ ബിസിനസുകൾക്ക് ശേഷം ബിനോയ് കോടിയേരി മീൻ കച്ചവടം തുടങ്ങുന്നു: പ്രേരണയ്ക്ക് പിന്നിൽ..

shortlink

Related Articles

Post Your Comments

Related Articles


Back to top button