Latest NewsNewsIndia

ഇന്ത്യയിൽ ആദ്യമായി ജൈവവൈവിധ്യ പാർക്കിന് ഒഇസിഎം പദവി: വിശദവിവരങ്ങൾ ഇതാ

ഇന്ത്യയിലെ ഒരു ജൈവവൈവിധ്യ പാർക്കിന് ഇത് ആദ്യമായാണ് ഇങ്ങനെ ഒരു പദവി ലഭിക്കുന്നത്.

ഹരിയാന: ഗുരുഗ്രാമിലെ ആരവല്ലി ജൈവവൈവിധ്യ പാർക്കിന് ഒഇസിഎം അംഗീകാരം. ഇന്ത്യയിലെ ഒരു ജൈവവൈവിധ്യ പാർക്കിന് ഇത് ആദ്യമായാണ് ഇങ്ങനെ ഒരു പദവി ലഭിക്കുന്നത്. ജൈവ വൈവിധ്യം ധാരാളമുള്ള പ്രദേശങ്ങൾക്ക് അനുവദിച്ചു നൽകുന്ന ഒരു സവിശേഷ പദവിയാണ് ഒഇസിഎം. ദേശീയോദ്യാനങ്ങൾക്കും, വന്യജീവി സങ്കേതങ്ങൾക്കും പുറമെയുള്ള ജൈവസമ്പത്തിനെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഒഇസിഎം നടപ്പിലാക്കിയിട്ടുള്ളത്.

Also read: ഫിഷറീസ് വകുപ്പില്‍ മറൈന്‍ ഡാറ്റ എന്യൂമറേറ്റര്‍ ഒഴിവ് : അഭിമുഖം ഫെബ്രുവരി 11-ന്

നേരത്തെ 380 ഏക്കർ വിസ്തൃതിയുള്ള ഈ പ്രദേശം ഒരു ഖനനസ്ഥലം ആയിരുന്നു. എന്നാൽ, 2004 ലെ സുപ്രീം കോടതിയുടെ നിരോധനത്തെ തുടർന്ന് ഇവിടെ എല്ലാ ഖനന പ്രവർത്തനങ്ങളും നിർത്തിവെച്ചു. തുടർന്ന് സ്ഥലത്തിന് ജൈവവൈവിധ്യപരമായി പുതുജീവൻ നൽകാനുള്ള പ്രവർത്തനങ്ങൾ നടന്നു.

ഗുരുഗ്രാം മുനിസിപ്പൽ കോർപ്പറേഷൻ 2010 ൽ ‘ഐ ആം ഗുഡ്ഗാവു’മായി സഹകരിച്ച് സ്ഥലത്തിന്റെ പുനരുദ്ധാരണം ഏറ്റെടുത്തു. യുവാക്കൾ അടക്കം നിരവധി പേർ ഒത്തുചേർന്ന് പ്രദേശത്തെ ജൈവസമ്പത്ത് സംരക്ഷിക്കാൻ ഉപകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി. വടക്കൻ ആരവല്ലി മലനിരകളിലെ വംശനാശഭീഷണി നേരിടുന്നതും അപൂർവ്വവുമായ സസ്യങ്ങളെ ഉൾക്കൊള്ളുന്ന ഇടമായി പാർക്ക് ഇന്ന് രൂപാന്തരപ്പെട്ടിരിക്കുന്നു. ഈ സസ്യങ്ങളിൽ ഭൂരിഭാഗവും വികസന പ്രവര്‍ത്തനങ്ങളുടെയും കൈയേറ്റങ്ങളുടെയും ഫലമായി അതിവേഗം ഇല്ലാതാകുന്ന സാഹചര്യത്തിൽ ആരവല്ലി ജൈവവൈവിധ്യ പാർക്കിന്റെ ഈ അപൂർവ്വ നേട്ടം ഏറെ പ്രശംസനീയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button