Latest NewsIndiaNews

എനിക്ക് ജാമ്യം വേണ്ടായേ, ജയിലിലേക്ക് തന്നെ തിരികെ പോയാൽ മതിയേ: ജാമ്യം റദ്ദാക്കണമെന്ന് കുപ്രസിദ്ധ ഗുണ്ട വാളയാർ മനോജ്

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ അവധിക്കാല വസതിയായ കോടനാട് എസ്റ്റേറ്റിൽ അതിക്രമിച്ചു കയറി സുരക്ഷാ ജീവനക്കാരനെ കൊല്ലുകയും കൊള്ളയടിക്കുകയും ചെയ്ത അക്രമിസംഘത്തിൽ മനോജ് ഉണ്ടായിരുന്നു.

കോയമ്പത്തൂർ: ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ട് നേരിടുന്നതിനാൽ ജാമ്യം റദ്ദാക്കി തന്നെ ജയിലിൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോടനാട് കേസിലെ മൂന്നാം പ്രതിയായ കുപ്രസിദ്ധ ഗുണ്ട വാളയാർ മനോജ്. മനോജ് ഊട്ടി വിചാരണ കോടതിയിലാണ് ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

Also read: ദുബായിയിൽ ഹോട്ടലുകളുടെ എണ്ണത്തിൽ വൻ വർധനവ്: കഴിഞ്ഞ വർഷം ആരംഭിച്ചത് 1343 ഭക്ഷ്യസ്ഥാപനങ്ങൾ

ജീവിക്കാൻ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ ജയിലിലേക്ക് തിരികെ പോകാൻ അനുവദിക്കണം എന്നാണ് പ്രതിയുടെ ആവശ്യം. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ അവധിക്കാല വസതിയായ കോടനാട് എസ്റ്റേറ്റിൽ അതിക്രമിച്ചു കയറി സുരക്ഷാ ജീവനക്കാരനെ കൊല്ലുകയും കൊള്ളയടിക്കുകയും ചെയ്ത അക്രമിസംഘത്തിൽ മനോജ് ഉണ്ടായിരുന്നു.

പാലക്കാട് സ്വദേശിയായ മനോജ് നവംബർ 25 നാണ് ജാമ്യത്തിൽ ഇറങ്ങിയത്. കേസിലെ രണ്ടാം പ്രതി സയൺ ജാമ്യ വ്യവസ്ഥ പാലിച്ചുകൊണ്ട് കോടതി നിർദ്ദേശിച്ച നിബന്ധന അനുസരിച്ച് ഊട്ടിയിൽ താമസിക്കുകയും, വിചാരണ വേളയിൽ കോടതിയിൽ ഹാജരാകുകയും ചെയ്യുന്നുണ്ട്.

മനോജിന് ജാമ്യം ലഭിച്ചിട്ടും രക്തബന്ധമുള്ളവർ ആരും ഹാജരായിരുന്നില്ല. ഭാര്യ മാത്രമാണ് കോടതിക്ക് മുന്നിൽ ഹാജരായത്. ഊട്ടി ജില്ലാ കോടതി അനുവദിച്ച ജാമ്യത്തിൽ മനോജ് ഊട്ടിയിൽ തന്നെ കഴിയണം എന്ന വ്യവസ്ഥ ഉണ്ടായിരുന്നു. കൂടാതെ എല്ലാ തിങ്കളാഴ്ചയും ഹാജരാകാനും കോടതി മനോജിനോട് നിർദ്ദേശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button