KeralaLatest NewsNews

തന്നെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രിക്കെതിരെ മൊഴി കിട്ടുമെന്ന് ഏജൻസികൾ കരുതി: അന്വേഷണ ഏജൻസികൾക്കെതിരെ എം.ശിവശങ്കർ

സ്വർണ്ണക്കടത്ത് വിവാദം തുടങ്ങുമ്പോൾ തന്നെ തന്നിലേക്കും അത് വഴി സ‍ർക്കാറിലേക്കും കാര്യങ്ങൾ എത്തിക്കാൻ ആസൂത്രിത ശ്രമം ഉണ്ടായെന്നാണ് വിമർശനം.

തിരുവനന്തപുരം: അന്വേഷണ ഏജൻസികൾക്കെതിരെ എം.ശിവശങ്കർ രംഗത്ത്. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ വലിച്ചിഴക്കാൻ അന്വേഷണ ഏജൻസികൾക്ക് മേൽ സമ്മർദ്ദം ഉണ്ടായെന്നും തന്നെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രിക്കെതിരെ മൊഴി കിട്ടുമെന്ന് ഏജൻസികൾ കരുതിയെന്നും ശിവശങ്കർ ആരോപിക്കുന്നു. കേസിൽ താനാണ് കിംഗ് പിൻ എന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഹൈക്കോടതിയിൽ കള്ളം പറഞ്ഞു. നയതന്ത്രബാഗേജ് കസ്റ്റംസ് തടഞ്ഞുവെച്ചപ്പോൾ സ്വപ്ന സഹായം ചോദിച്ചെങ്കിലും നൽകിയില്ലെന്നും ശിവശങ്കർ പറയുന്നു. സ്പേസ് പാർക്കിലെ സ്വപ്നയുടെ നിയമനത്തിന് ശുപാർശ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി ശിവശങ്കർ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിനെയും തള്ളുന്നു. ഡിസി ബുക്സ് ശനിയാഴ്ച പ്രസിദ്ധീകരിക്കുന്ന ശിവശങ്കറിന്റെ ആത്മകഥയിലാണ് ആരോപണങ്ങളും തുറന്ന് പറച്ചിലുകളുമുള്ളത്.

Read Also: രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ പരാമര്‍ശം തള്ളി ബൈഡൻ അഡ്മിനിസ്ട്രേഷൻ

അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പേരിലുള്ള പുസ്തകത്തിലാണ് കോളിളക്കമുണ്ടാക്കിയ സ്വർണ്ണക്കടത്തുകേസിനെ കുറിച്ച് എം ശിവശങ്കർ ആദ്യമായി വിശദമായി പറയുന്നത്. സ്വർണ്ണക്കടത്ത് വിവാദം തുടങ്ങുമ്പോൾ തന്നെ തന്നിലേക്കും അത് വഴി സ‍ർക്കാറിലേക്കും കാര്യങ്ങൾ എത്തിക്കാൻ ആസൂത്രിത ശ്രമം ഉണ്ടായെന്നാണ് വിമർശനം. ‘സ്വപ്നയുമായി മൂന്ന് വർഷത്തെ പരിചയം ഉണ്ടായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് നയതന്ത്ര ബാഗേജ് തടഞ്ഞുവെച്ചപ്പോൾ സ്വപ്നം ആദ്യം ഫോൺ വഴിയും പിന്നീട് നേരിട്ടെത്തിയും വിട്ടുകിട്ടാൻ സഹായം തേടി. കസ്റ്റംസ് നടപടികളിൽ ഇടപെടാനാകില്ലെന്നാണ് മറുപടി നൽകിയത്. ബാഗേജിൽ സുഹൃത്തായ സരിത്തിനു വേണ്ട് ഡ്യൂട്ടി അയക്കാതെ ആരോ അയച്ച സാധനങ്ങളാണ് ഉണ്ടായിരുന്നതെന്നാണ് സ്വപ്നം പറഞ്ഞത്. സ്വപ്നക്ക് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്ന് അറിഞ്ഞപ്പോൾ അസ്തപ്രജ്ഞനായി’- ശിവശങ്കർ പുസ്തകത്തിൽ കുറിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button