KeralaLatest News

3 വർഷത്തിലേറെയായി ശിവശങ്കറാണ് തന്‍റെ ജീവിതത്തിന്‍റെ ഭാഗം: തന്നെ നശിപ്പിച്ചത് ശിവശങ്കർ: സ്വപ്ന സുരേഷ്

ഒന്നും സാധിക്കാതെ വരുമ്പോൾ ആത്മഹത്യ മാത്രമാണ് തന്റെ മുന്നിലെന്നും സ്വപ്ന പറയുന്നു

കൊച്ചി: ശിവശങ്കറിനെതിരെ തുറന്നടിച്ചു സ്വപ്ന സുരേഷ്. തന്നെ നശിപ്പിച്ചത് ശിവശങ്കർ ആണെന്ന് സ്വപ്ന പറഞ്ഞു. ന്യൂസ് 18 നോടാണ് സ്വപ്നയുടെ തുറന്നു പറച്ചിൽ. ശിവശങ്കർ ആണ് തന്നെ കൊണ്ട് രാജിവെപ്പിച്ചതെന്നും സ്വപ്ന പറഞ്ഞു. താൻ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എങ്ങും ജോലി മേടിച്ചില്ല എന്നും സ്വപ്ന പറഞ്ഞു. തനിക്ക് ആവശ്യമായ റെക്കമെന്റേഷന്റെ പുറത്താണ് തനിക്ക് ജോലി കിട്ടിയതെന്നും സ്വപ്ന പറഞ്ഞു.

12 കഴിഞ്ഞപ്പോൾ തന്റെ വിവാഹം കഴിഞ്ഞതായും തനിക്ക് അറബിക് അറിയാവുന്നതു കൊണ്ട് തനിക്ക് ദുബായിൽ ജോലി കിട്ടിയെന്നും സ്വപ്ന പറയുന്നു. തന്റെ പ്രൊഫഷണൽ സ്‌കിൽസ് കൊണ്ടും ലാങ്ഗ്വേജ്‌ കൊണ്ടുമാണ് തനിക്ക് ജോലി കിട്ടിയത്. രാത്രി ശിവശങ്കരൻ തന്റെ ഫ്ലാറ്റിൽ വരുന്നതിന്റെ കാര്യവും സ്വപ്ന പറഞ്ഞു. അത് ഇരുവർക്കും തിരക്കുകൾ ഒഴിഞ്ഞ് ഫ്രീ ആകുന്നതു ആ സമയത്താണെന്നും സ്വപ്ന പറയുന്നു.

അദ്ദേഹം വരുന്നത് എന്റെ മക്കൾ ഉള്ള വീട്ടിലേക്കാണ്. മാധ്യമങ്ങൾ പറയുന്നത് പോലെ മറ്റൊന്നും നടന്നിട്ടില്ല. ഞാൻ ആരെയും ചതിച്ചില്ല, എന്നെ എല്ലാവരും ചതിക്കുകയായിരുന്നു എന്നും തന്നെ യൂസ് ചെയ്യുകയായിരുന്നു എന്നും സ്വപ്ന പറയുന്നു. ഒന്നും സാധിക്കാതെ വരുമ്പോൾ ആത്മഹത്യ മാത്രമാണ് തന്റെ മുന്നിലെന്നും സ്വപ്ന പറയുന്നു. ശിവശങ്കർ ഇങ്ങനെ ബുക്ക് ഒക്കെ എഴുതി സ്വയം നിരപരാധി ചമഞ്ഞ് തന്റെ പേരിൽ ആരോപണം ഉന്നയിക്കുമ്പോൾ കൂടുതൽ കൂടുതൽ വിവാദങ്ങളിലേക്ക് പോകുകയാണെന്നും സ്വപ്ന പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button