KeralaLatest NewsNews

‘പോരുന്നോ എന്റെ കൂടെ…’: നമ്മുക്ക് ഒന്നിച്ചു പ്രവർ‌ത്തിക്കാമെന്ന് ജലീലിനോട് പിസി ജോർജ്

സുപ്രീംകോടതിയിലെ മൂന്നര വർഷത്തെ സേവനക്കാലയളവിൽ വെറും ആഴ് വിധി പ്രസാതാവം മാത്രമാണ് അദ്ദേഹം നടത്തിയതെന്നും ജലീൽ വിമർശിച്ചു.

കോട്ടയം: ജസ്റ്റിസ് സിറിയക് ജോസഫിനെതിരേയുളള വിമർശനങ്ങളിൽ കെടി ജലീലിന് പിന്തുണച്ചും പാർട്ടിയിലേക്ക് ക്ഷണിച്ചും പൂഞ്ഞാർ മുൻ എംഎൽഎ പിസി ജോർജ്. സിറിയക് ജോസഫിനെക്കുറിച്ച് ജലീൽ ഫേസ്ബുക്കിലൂടെ കുറിച്ചതെല്ലാം നൂറു ശതമാനം സത്യമാണെന്നും ഇടതുപക്ഷ ബന്ധം വിച്ഛേദിച്ച് ജലീൽ എന്റെ കൂടെ പോരുയെന്നും പിസി ജോർജ് പറഞ്ഞു. നമ്മുക്ക് ഒന്നിച്ചു പ്രവർ‌ത്തിക്കാമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് പിസി ജോർജ് പിന്തുണയറിയിച്ചത്.

‘ജസ്റ്റിസ് സിറിയക് ജോസഫിനെതിരേയുളള പരാമർശങ്ങൾക്ക് കെ ടി ജലീലിന് പൂർണ പിന്തുണ നൽകുകയാണ്. ജഡ്ജിക്കെതിരെ പറഞ്ഞതെല്ലാം നൂറു ശതമാനം സത്യമാണ്. ഇടത്പക്ഷ ബന്ധം വിശ്ചേദിച്ച് തന്റെ പാർട്ടിയിൽ കൂടെ പ്രവർത്തിക്കാൻ ക്ഷണിക്കുകണ്. ജലീൽ ഇങ്ങു പോര് നമുക്ക് ഒന്നിച്ചു പോകാം’- പിസി ജോർജ് പറഞ്ഞു. ലോകായുക്തയിൽ വിരമിച്ച ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് കെടി ജലീൽ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ നിരന്തരം പുറത്തുവിടുന്നത്.

Read Also: വ​ന​ത്തി​ല്‍ നി​ന്നും ച​ന്ദ​ന മ​ര​ങ്ങ​ള്‍ മു​റി​ച്ചു ക​ട​ത്തി​യ സം​ഭ​വം : മൂ​ന്നു പേ​ര്‍ വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ല്‍

സിറിയക് ജോസഫ് ‘അലസ ജീവിത പ്രേമി’ എന്ന് പരിഹാസിച്ചു കൊണ്ട് കെടി ജലീൽ ഇന്നും ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഡൽഹി ഹൈക്കോടതിയിൽ പ്രവർത്തിച്ചപ്പോൾ വിധി പ്രസ്താവിക്കാത്ത ജഡ്ജിയെന്ന വിചിത്ര വിശേഷണം അദ്ദേഹം നേടി. സുപ്രീംകോടതിയിലെ മൂന്നര വർഷത്തെ സേവനക്കാലയളവിൽ വെറും ആഴ് വിധി പ്രസാതാവം മാത്രമാണ് അദ്ദേഹം നടത്തിയതെന്നും ജലീൽ വിമർശിച്ചു. ഓക്സ്ഫോർഡ് സർവകലാശാല പ്രസിദ്ധീകരിച്ച സുധാംഷു രഞ്ജന്റെ പുസ്തകത്തിലെ പരാമർശം മൊഴിമാറ്റിയാണ് ജലീൽ സിറിയക് ജോസഫിനെതിരെ ഫേസ്ബുക്കിൽ കുറിപ്പിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button