COVID 19Latest NewsNewsSaudi ArabiaInternationalGulf

സൗദിയിലേക്കെത്തുന്നവർക്ക് 48 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം: 8 വയസിന് താഴെയുള്ളവർക്ക് ഇളവ്

റിയാദ്: സൗദിയിലേക്കെത്തുന്നവർക്ക് 48 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.സ്വദേശികൾക്കും വിദേശികൾക്കും നിബന്ധന ബാധകമാണ്. ഈ മാസം 9 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. 8 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഇളവ് നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Read Also: ഏകീകൃത സിവിൽ നിയമം രാജ്യത്തെ മതസൗഹാർദ്ദം തകർക്കും: രാജ്യസഭയിൽ ഇടഞ്ഞ് സിപിഎം എംപിമാർ

72 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് ഫലമാണ് സൗദിയിലേക്കെത്തുന്നവർ നിലവിൽ ഹാജരാക്കേണ്ടത്. അതേസമയം ഇഖാമ, റീ എൻട്രി, സന്ദർശക വിസാ കാലാവധി തുടങ്ങിയവ മാർച്ച് 31 വരെ സൗജന്യമായി ദീർഘിപ്പിച്ചതിന്റെ ആനുകൂല്യം ഇന്ത്യക്കാർക്കു ലഭിക്കില്ല. സൗദി പാസ്‌പോർട്ട് വിഭാഗമായ ജവാസാത്താണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ യാത്രാവിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിയവർക്കു മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. സൗദിയിലെത്തുന്ന ഇന്ത്യക്കാർ വാക്‌സിൻ സ്വീകരിച്ചവരാണെങ്കിലും മൂന്ന് ദിവസം ക്വാറന്റെയ്‌നിൽ കഴിയണം.

Read Also: ബാക്ക് ടു നോർമൽ, ഇ ബുൾ ജെറ്റ് വ്ലോഗർമാർക്ക് തിരിച്ചടിയായി കോടതി വിധി: അങ്ങനെ ആ കേസിലും തീരുമാനമായി !

shortlink

Related Articles

Post Your Comments

Related Articles


Back to top button