Latest NewsInternational

‘കണ്ണിൽച്ചോരയില്ലാത്തവരാണ്, അവർക്കെതിരെ സംസാരിക്കരുത്’: ഒളിമ്പിക്സിന് പോകുന്നവർക്ക് യുഎസ് സ്പീക്കറുടെ മുന്നറിയിപ്പ്

വാഷിങ്ടൺ: ഒളിമ്പിക്സിൽ പങ്കെടുക്കാൻ വേണ്ടി അത്‌ലറ്റുകൾ ചൈന സന്ദർശിക്കുന്ന വേളയിൽ സർക്കാരിനെതിരെ സംസാരിക്കരുതെന്ന മുന്നറിയിപ്പുമായി യുഎസ് സ്പീക്കർ നാൻസി പെലോസി.

‘ നമ്മുടെ കണ്മുന്നിൽ എന്തെങ്കിലും നടക്കുമ്പോൾ അതിനെതിരെ സംസാരിക്കാൻ സ്വാഭാവികമായി ഒരു ചോദന എല്ലാവർക്കുമുണ്ടാകും. എന്നാൽ, ചൈനയുടെ കാര്യത്തിൽ അങ്ങനെ ഉണ്ടാകരുതെന്ന് ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. കണ്ണിൽച്ചോരയില്ലാത്തവരാണ് ചൈന ഭരിക്കുന്നത്. അവരുടെ നാട്ടിൽ ചെന്ന് അവർക്കെതിരെ സംസാരിക്കരുത്’ നാൻസി യുഎസ് അത്‌ലറ്റുകൾക്ക് മുന്നറിയിപ്പു നൽകി.

2022 ശീതകാല ഒളിമ്പിക്സ് ചൈനയിൽ വച്ചാണ് നടക്കുന്നത്. ചൈനയുടെ അഭിമാന പ്രശ്നമായാണ് സർക്കാർ ഈ പരിപാടിയെ കാണുന്നത്. ഉയിഗുർ മുസ്ലിങ്ങൾക്കെതിരെ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ച് ഉദ്ഘാടന ചടങ്ങിൽ നിന്നും നിരവധി രാജ്യങ്ങൾ വിട്ടുനിൽക്കുകയാണ്. അമേരിക്ക ഇന്ത്യ, ക്യാനഡ, ഓസ്ട്രേലിയ ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ ഉദ്ഘാടന ചടങ്ങുകൾക്ക് തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ അയച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button