Latest NewsArticleKeralaNewsWriters' Corner

അശ്വത്ഥാമാവ് വെറും ഒരു ആനയല്ല: പുര കത്തുമ്പോൾ വാഴ വെട്ടുന്ന തന്ത്രവുമായി പ്രസാധക ലോകം

എം ശിവശങ്കരൻ ഐഎഎസ് തന്റെ ജയിൽ ജീവിതത്തെക്കുറിച്ച് തുറന്നു പറയുന്ന അശ്വത്ഥാമാവ് വെറും ഒരു ആന

സർഗാത്മകതയെ വില്പന ചരക്കാക്കുന്ന പ്രസാധക ലോകത്തിന്റെ പുതിയ തന്ത്രങ്ങളിൽ മയങ്ങുകയാണ് കേരളം. ഇന്ന് വാർത്തകളിൽ സ്ഥാനം പിടിക്കുന്നത് നയതന്ത്ര ചാനൽ വഴി കോടിക്കണക്കിനു സ്വർണ്ണം കടത്തിയ കേസിൽ തൊണ്ണൂറിൽ അധികം ദിവസം ജയിലിൽ കിടന്ന എം ശിവശങ്കരൻ ഐഎഎസ് തന്റെ ജയിൽ ജീവിതത്തെക്കുറിച്ച് തുറന്നു പറയുന്ന അശ്വത്ഥാമാവ് വെറും ഒരു ആന എന്ന ആത്മകഥ പുസ്തകമാണ്. ഡിസി ബുക്‌സാണ് ഇതിന്റെ പ്രസാധകൻ.

കേരളത്തിൽ ഇടയ്ക്കിടയ്ക്കു പ്രത്യേകമായി രൂപപ്പെടുന്ന മത രാഷ്ട്രീയ- വർഗ്ഗീയ- സാമൂഹ്യ സാഹചര്യങ്ങളെ അച്ചടിച്ചു വിൽക്കുന്നതിൽ രവി ഡി.സി. അഗ്രഗണ്യൻ തന്നെയാണ്. പ്രസാധകരംഗത്തെ കുത്തക പ്രസാധകരായി നിൽക്കുന്ന ഡി സി ബുക്ക്സിന് എന്തും കച്ചവടം തന്നെ ….. എന്തു പച്ചക്കറിയും വിൽക്കും … എന്തു മീനും വിൽക്കും.. മലയാളിയുടെ ഇക്കിളി മസാല വായനകളെ പരിപോഷിപ്പിച്ച് കമ്പോള ലാഭങ്ങൾ നേടുകയെന്നതു മാത്രമാണ് ഡി.സി യുടെ തന്ത്രം.. ഡി സി കിഴക്കേമുറിയുടെ എത്തിക്സ് എല്ലാം ഗോഡൗണിൽ പൂഴ്ത്തിവെച്ചിട്ടാണ് ന്യൂ ജെൻ ഡി.സി കമ്പോളത്തിൽ നിറഞ്ഞു കളിക്കുന്നത്. അതിനു തെളിവാണ് സിസ്റ്റർ ജെസ്മിയുടെ ആമേൻ, നളിനി ജമീലയുടെ ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ, മണിയന്റെ തസ്കരൻ മണിയൻപിള്ള, ഗെയിൽ ട്രെഡ്‌വെൽ എഴുതിയ അമൃതാനന്ദമയീ മഠം – ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകൾ സിസ്റ്റർ ലൂസി കളപ്പുരയുടെ കർത്താവിന്റെ നാമത്തിൽ തുടങ്ങിയവ. അതിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് അശ്വത്ഥാമാവ് വെറും ഒരു ആന.

read also: കെണിയിൽ അകപ്പെട്ട പുലിയെ വടി കൊണ്ട് കുത്തി പ്രകോപിപ്പിക്കാന്‍ പ്രദേശവാസിയുടെ ശ്രമം, പിന്നീട് നടന്നത്: വീഡിയോ

സ്വർണ്ണക്കടത്ത് സംബന്ധിച്ചുള്ള കേസിൽ ജയിൽ മോചിതനായി ഒരു വർഷം പിന്നിടുമ്പോൾ ആണ് അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പുസ്തകവുമായി എം ശിവശങ്കരനെത്തുന്നത്. അശ്വത്ഥാമാവ് വെറും ഒരു ആനയല്ല. പുസ്തകത്തിന്റെ പ്രകാശനം ശനിയാഴ്ച ആണെങ്കിലും അതിനു മുൻപേ പുസ്തകം സ്വന്തമാക്കാൻ ഓടുകയാണ് വായനക്കാർ. കാരണം കോപ്പികൾ. കുറച്ചേ ഉള്ളു . ഒന്നോ രണ്ടോ ദിവസത്തിനകം നിരോധനമുണ്ടാകുമെന്നതരത്തിലുള്ള പ്രചാരണമാണ്.

ഇടതു ഭരണത്തെ കുലുക്കിയ സ്വർണ്ണക്കടത്തിനെക്കുറിച്ചും സർക്കാരിനെക്കുറിച്ചും പുസ്തകത്തിൽ എന്താണ് വെളിപ്പെടുത്തുന്നതെന്ന് അറിയാനുള്ള ആകാംക്ഷ വളർത്തുന്ന താരത്തിലുള്ള പരസ്യ തന്ത്രമാണ് ഈ വിജയങ്ങൾക്ക് പിന്നിൽ. ഇതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു പോസ്റ്റ് ഇങ്ങനെ

‘അശ്വത്ഥാമാവ് വെറും ഒരു ആനയല്ല

‘കാര്യമെന്താണന്നു വച്ചാൽ
പ്രകാശനം നാളെയാണെങ്കിലും
സംഭവം വന്നിട്ടുണ്ട്… കോപ്പികൾ. കുറച്ചേ ഉള്ളു . ഒന്നോ രണ്ടോ ദിവസത്തിനകം നിരോധനമുണ്ടാകും …
അതുകൊണ്ട് വേണമെങ്കിൽ എത്രയും പെട്ടെന്ന് വന്ന് പുസ്തകം കൊണ്ടു പൊയ്ക്കോ,…..’

ഒരു പുസ്തകത്തിന്റെ വില്പനക്ക് ഇതിലും വലിയ പരസ്യം ആവശ്യമുണ്ടോ ?
ഞാനും ഒരു കോപ്പി വാങ്ങി.

ഏതൊരു മലയാള പുസ്തകത്തിനും
കുറഞ്ഞത് പത്തു ശതമാനമെങ്കിലും ഇളവു ലഭിക്കുമെന്നിരിക്കെ
210 രൂപ അടിസ്ഥാന വിലയിട്ടിരിക്കുന്ന ഈ പുസ്തകം പത്തു പൈസ ഡിസ്കൗണ്ടില്ലാതെ വിറ്റഴിക്കുകയാണ്.
ഡീസി ബുക്സ്.

കേട്ടിട്ടില്ലേ…. പുര കത്തുമ്പോൾ വാഴ വെട്ടോ, കഴിക്കോലൂരലോ …..
അങ്ങനെയങ്ങനെ ….

കേരളത്തിൽ പ്രത്യേകമായി രൂപപ്പെടുന്ന രാഷ്ട്രീയ- മത – സാമൂഹ്യ സാഹചര്യത്തെ അച്ചടിച്ചു വിൽക്കുന്നതിൽ രവി ഡി.സി. അഗ്രഗണ്യൻ തന്നെയെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു…. എന്നാൽ തന്റെ പിതാവായ ഡീസി കിഴക്കേമുറി ഇങ്ങനെയായിരുന്നില്ലന്ന കാര്യം മകൻ ഡീസി ഇനിയെങ്കിലും . തിരിച്ചറിയണം.’

shortlink

Related Articles

Post Your Comments

Related Articles


Back to top button