ThiruvananthapuramKeralaNattuvarthaLatest NewsNews

‘മറന്നുവെച്ച ബാഗ് യു.എ.ഇയിൽ എത്തിച്ചത് കൗൺസിൽ ജനറലിന്‍റെ സഹായത്താൽ’: എം. ശിവശങ്കർ നൽകിയ മൊഴി പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശത്തിനിടെ, മറന്നുവെച്ച ബാഗ് കൗൺസിൽ ജനറലിന്‍റെ സഹായത്താൽ എത്തിച്ചു നൽകിയെന്ന എം. ശിവശങ്കറിന്‍റെ മൊഴി പുറത്ത്. കസ്റ്റംസിന് നൽകിയ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. യു.എ.ഇ സന്ദർശിക്കുന്ന വേളയിൽ ബാഗ് മറന്നില്ലെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ശിവശങ്കറിന്‍റെ മൊഴി പുറത്തുവന്നത്.

അതിഥികൾക്കുള്ള ഉപഹാരങ്ങൾ അടങ്ങിയ ബാഗാണ് മറന്നത് എന്നും, ഈ ബാഗ് പിന്നീട് കൗൺസിൽ ജനറലിൻറെ സഹായത്തോടെയായിരുന്നു എത്തിച്ചതെന്നും കസ്റ്റംസിന് നൽകിയ മൊഴിയിൽ എം. ശിവശങ്കർ വ്യക്തമാക്കി.

‘ഉദയ്പൂർ സംഭവം താലിബാന്‍ മോഡൽ, രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സഹായത്തോടെ താലിബാന്‍ രൂപപ്പെട്ടു’: ബി.ജെ.പി

അതിഥികൾക്കുള്ള ഉപഹാരങ്ങൾ അടങ്ങിയ നാല് ബാഗുകളാണ് കൊണ്ടുപോകാനായി തയ്യാറാക്കിയതെന്നും എന്നാൽ, യാത്രാസമയത്ത് ഒരു ബാഗ് മാത്രമാണ് തയ്യാറായതെന്നും എം. ശിവശങ്കർ കസ്റ്റംസിന് നൽകിയ മൊഴിയിൽ പറയുന്നു. ആരുടെ നിർദ്ദേശപ്രകാരമാണ് ബാഗുകൾ എത്തിച്ചതെന്ന കസ്റ്റംസിന്റെ ചോദ്യത്തിന്, യാത്രാസംഘത്തിലുണ്ടായിരുന്ന എല്ലാവരുടെയും കൂട്ടായ തീരുമാനപ്രകാരമാണെന്നാണ് ശിവശങ്കർ മൊഴി നൽകിയിട്ടുള്ളത്.

2016ൽ വിദേശ സന്ദർശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ, കറൻസി കടത്തിയതായി സ്വപ്ന സുരേഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ സമയത്ത് കറൻസിയടങ്ങിയ ഒരു ബാഗ് മറന്നതുമായി ബന്ധപ്പെട്ടാണ്, ശിവശങ്കറുമായുള്ള ബന്ധം ആരംഭിക്കുന്നതെന്നും സ്വപ്ന വ്യക്തമാക്കി. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്ന ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. അതേസമയം, കഴിഞ്ഞ ദിവസം ഈ ആരോപണം മുഖ്യമന്ത്രി നിയമസഭയിൽ തള്ളിക്കളഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button