Latest NewsNewsIndia

‘ഉദയ്പൂർ സംഭവം താലിബാന്‍ മോഡൽ, രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സഹായത്തോടെ താലിബാന്‍ രൂപപ്പെട്ടു’: ബി.ജെ.പി

ഡല്‍ഹി: ഉദയ്പൂർ സംഭവം ഒറ്റപ്പെട്ടതല്ലെന്ന് ബി.ജെ.പി. സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സഹായത്തോടെ താലിബാന്‍ രൂപപ്പെട്ടെന്ന് ബി.ജെ.പി നേതാവ് രാജ്യവര്‍ദ്ധന്‍ റാത്തോര്‍ പറഞ്ഞു. രാജസ്ഥാനില്‍ പൊലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും കണ്ണ് എം.എല്‍.എമാര്‍ക്ക് മുകളിലാണെന്നും അതുകൊണ്ടാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് ജനങ്ങളുടെ ആവലാതികള്‍ക്ക് ഒരു പരിഗണനയുമില്ലെന്നും റാത്തോര്‍ കൂട്ടിച്ചേർത്തു.

അതേസമയം, മതത്തിന്റെ പേരിലുള്ള ക്രൂരത വച്ചുപൊറുപ്പിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഉദയ്പൂരിലെ ഹീനമായ കൊലപാതകം ഞെട്ടലുളവാക്കിയെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു. ഭീകരത പടര്‍ത്തുന്നവരെ ഉടന്‍ ശിക്ഷിക്കണമെന്നും എല്ലാവരും ഒരുമിച്ച് വിദ്വേഷത്തെ പരാജയപ്പെടുത്തണമെന്നും രാഹുൽ പറഞ്ഞു. സമാധാനവും സാഹോദര്യവും നിലനിര്‍ത്താന്‍ എല്ലാവരോടും താന്‍ അഭ്യര്‍ത്ഥിക്കുന്നതായും രാഹുല്‍ കൂട്ടിച്ചേർത്തു.

‘പണവും പദവിയും ഇഡിയുമാണ് സംസ്ഥാനങ്ങളിൽ ഭരണം അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ആയുധങ്ങൾ’: എം.വി. ജയരാജന്‍

കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സ്ഥലത്തെ സംഘർഷ സാധ്യത കണക്കിലെടുത്ത് അധികൃതർ ഉദയ്പൂർ ജില്ലയിൽ 24 മണിക്കൂർ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു. ജില്ലയിലെ ഏഴു മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും പ്രതിഷേധവുമായി പ്രദേശവാസികൾ തെരുവിലിറങ്ങിയതിനെ തുടർന്ന് സ്ഥലത്തെ കടകൾ അടപ്പിക്കുകയും ചെയ്തു.

മഹാവികാസ് അഘാഡി സഖ്യം വിട്ടില്ലെങ്കിൽ അവിശ്വാസപ്രമേയം: ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന് വിമത എം.എൽ.എമാർ

വേദനാജനകവും അപമാനകരവുമായ കാര്യമാണ് നടന്നതെന്നും എല്ലാവരും സമാധാനം പാലിക്കണമെന്നും, സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടു. നടന്നത് ദുഃഖകരമായ സംഭവമാണെന്നും കുറ്റവാളികളെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവം ദൗർഭാഗ്യകരമാണെന്നും സമാധാനവും സാമുദായിക സൗഹാർദവും നിലനിർത്താൻ അഭ്യർത്ഥിക്കുന്നതായും രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര ട്വിറ്ററിൽ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയതായും ഗവർണർ കൂട്ടിച്ചേർത്തു.

പ്രവാചക വിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് ബി.ജെ.പിയിൽ നിന്ന് പുറത്താക്കപ്പെട്ട, മുൻ ദേശീയ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട, കനയ്യ ലാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. രണ്ടുപേർ ചേർന്നാണ് കൊലപാതകം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. തുടർന്ന്, പ്രതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരായി ഭീഷണി മുഴക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

shortlink

Related Articles

Post Your Comments


Back to top button