KollamLatest NewsKeralaNattuvarthaNews

ക​രി​ക്ക് ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ളുടെ വിൽപന : യുവാവ് അറസ്റ്റിൽ

ശ​ക്തി​കു​ള​ങ്ങ​ര ഇ​ല​ഞ്ഞി​ക്ക​ല്‍ വീ​ട്ടി​ല്‍ ബി​നു (37) ആ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ല്ലം: ക​രി​ക്ക് ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ വിൽപന നടത്തിയയാൾ അറസ്റ്റിൽ. ശ​ക്തി​കു​ള​ങ്ങ​ര ഇ​ല​ഞ്ഞി​ക്ക​ല്‍ വീ​ട്ടി​ല്‍ ബി​നു (37) ആ​ണ് പി​ടി​യി​ലാ​യ​ത്. ശ​ക്തി​കു​ള​ങ്ങ​ര മി​നി ക​പ്പി​ത്താ​ന്‍സ് ജ​ങ്ഷ​നി​ല്‍ ക​രി​ക്ക് ക​ച്ച​വ​ടം ന​ട​ത്തുന്നയാളാണ് ബിനു.

406 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ഇ​യാ​ളി​ല്‍ നി​ന്ന് പിടിച്ചെടുത്തു. അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ക്കും മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ള്‍ക്കും വി​ല്‍പ​ന ന​ട​ത്തു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ച​ പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ൾ ആണ് പി​ടി​ച്ചെ​ടു​ത്ത​ത്.

Read Also : ഭാരവും കുടവയറും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപയോ​ഗിക്കാം ആപ്പിള്‍ സെഡര്‍ വിനഗിരി

ശ​ക്തി​കു​ള​ങ്ങ​ര ഇ​ന്‍സ്‌​പെ​ക്ട​ര്‍ യു. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ പ്ര​കാ​ശ്, എ.​എ​സ്.​ഐ മാ​രാ​യ ക്രി​സ്റ്റി, ഡാ​ര്‍വി​ന്‍ ജ​യിം​സ്, പ്ര​ദീ​പ്, സി.​പി.​ഒ മാ​രാ​യ ഹ​രി​ജി​ത്ത്, ശ്രീ​ലാ​ല്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button