KeralaLatest NewsNews

യൂട്യൂബില്‍ തരംഗം സൃഷ്ടിച്ച ചോട്ടു എന്ന നായയുടെ ജഡം കിണറ്റില്‍, തിരച്ചിലിന് പൊലീസും ഡോഗ്‌സ്‌ക്വാഡും

പൊട്ടിക്കരഞ്ഞ് ദിലീപും മകനും

ഓയൂര്‍: യൂട്യൂബില്‍ തരംഗം സൃഷ്ടിച്ച ചോട്ടു എന്ന വളര്‍ത്തുനായയുടെ ജഡം പൊട്ട കിണറില്‍ നിന്ന് കണ്ടെത്തി. വെളിനല്ലൂര്‍ പഞ്ചായത്തിലെ കരിങ്ങന്നൂര്‍ ആറ്റൂര്‍കോണം മുകളുവിള വീട്ടില്‍ ദിലീപ്കുമാറിന്റെ ഉടമസ്ഥതയിലുള്ള നായ ആണ് ചോട്ടു. കഴിഞ്ഞ ഞായര്‍ മുതല്‍ നായയെ കാണാതായിരുന്നു.

Read Also : ജലീല്‍ സിപിഎം അംഗമല്ല, ലോകായുക്തയ്‌ക്കെതിരായ ആരോപണം വ്യക്തിപരം: സിപിഎമ്മിന്റെ അഭിപ്രായമല്ലെന്ന് കോടിയേരി

നായ തിരിച്ചുവരുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നതായി ദിലീപ്കുമാര്‍ പറയുന്നു. സാധാരണയായി ചോട്ടു പൊട്ട കിണറിന്റെ ഭാഗത്തേക്ക് വരാറില്ല. ഒരു പക്ഷേ മറ്റ് ഏതെങ്കിലും ജീവിയെ പിന്തുടര്‍ന്ന് ഇവിടേക്ക് വന്നതാവാം എന്നും അദ്ദേഹം പറഞ്ഞു. പൊട്ടികരഞ്ഞുകൊണ്ടാണ് ദിലീപ്കുമാര്‍ സംസാരിച്ചത്. കാണാതാകുന്നതിന്റെ തലേദിവസം ദിലീപ് കുമാറിന്റെ മകനോടൊപ്പമാണ് ചോട്ടു ഉറങ്ങിയിരുന്നത്. പുലര്‍ച്ചെ പുറത്തുപോയ ചോട്ടു പിന്നെ തിരിച്ചെത്തിയിരുന്നില്ല.

ചോട്ടുവിനെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി പൂയപ്പള്ളി പൊലീസും റൂറല്‍ പൊലീസിന്റെ ഡോഗ് സ്‌ക്വാഡിലെ ‘പൈറോ’യും കഴിഞ്ഞ ദിവസം പരിസരമാകെ പരിശോധന നടത്തിയിരുന്നു. ഏറെ നാളുകളായി സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു ചോട്ടു. ജനലിന്റെ വാതില്‍ അടയ്ക്കുക, ബൈക്കിന്റെ കീ എടുത്ത് നല്‍കുക, പത്രം വീട്ടിലെത്തിക്കുക തുടങ്ങിയ പ്രവര്‍ത്തികളിലൂടെയാണ് ചോട്ടു തരംഗമായി മാറിയത്. നായയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താനാണ് പൊലീസ് തീരുമാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button