ThiruvananthapuramKeralaNattuvarthaLatest NewsNews

സ്വപ്‌നയുടെ വെളിപ്പെടുത്തൽ തുറുപ്പുചീട്ടാക്കി കേന്ദ്ര ഏജൻസികൾ, സ്വർണക്കടത്തിൽ കുരുക്ക് മുറുകുന്നു: സിപിഎമ്മിൽ അതൃപ്തി

തിരുവനന്തപുരം: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കും. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സ്വർണക്കടത്ത് ഉൾപ്പെടെ യുഎഇ കോൺസുലേറ്റിലെ എല്ലാ അവിഹിത ഇടപാടുകളെക്കുറിച്ചും അറിയാമെന്ന് സ്വപ്ന ഗുരുതരമായ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ സ്വപ്നയിൽനിന്ന് കേന്ദ്ര ഏജൻസികൾ കൂടുതല്‍ വിവരങ്ങൾ ശേഖരിക്കും.

നയതന്ത്ര ബാഗുകൾ കസ്റ്റംസ് തടഞ്ഞപ്പോൾ ശിവശങ്കറിനെ ബന്ധപ്പെട്ടപ്പോൾ ആവശ്യമായ ഇടപെടൽ നടത്തിയെന്നും ബാഗേജിൽ എന്താണ് എന്നറിഞ്ഞുതന്നെയാണ് ശിവശങ്കർ ഇടപെട്ടതെന്നും സ്വപ്ന മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. നേരത്തെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾ ഈ ആരോപണം ഉയർത്തിയിരുന്നെങ്കിലും പ്രതിപട്ടികയിലുള്ള ആരും ശിവശങ്കറിനെതിരെ തുറന്നു പറഞ്ഞിരുന്നില്ല. സ്വർണക്കടത്തിലെ പ്രധാന പ്രതികളിലൊരാൾ ശിവശങ്കറിന്റെ ഇടപെടലുകളെക്കുറിച്ച് വെളിപ്പെടുത്തിതോടെ കേന്ദ്ര ഏജന്‍സികൾ ഇതേക്കുറിച്ച് അന്വേഷിക്കും.

നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

സ്വർണക്കടത്ത് പിടികൂടിയതിനു പിന്നാലെ കീഴടങ്ങാതെ ഒളിവിൽപോകാനാണ് ശിവശങ്കർ നിർദേശിച്ചതെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. സ്വർണക്കടത്ത് കേസിൽ പങ്കുണ്ടെന്നറിഞ്ഞിട്ടും സ്വപ്നയെ ഒളിവിൽപോകാനും മുൻകൂർജാമ്യത്തിനും ഉന്നത ഉദ്യോഗസ്ഥനായ ശിവശങ്കർ സഹായിച്ചത് ഗുരുതരമായ കൃത്യവിലോപമാണ്. ലോക്കറിലെ പണം തന്റേതു മാത്രമല്ലെന്നും അതിൽ ശിവശങ്കറിനു പങ്കുണ്ടെന്നും സ്വപ്നതന്നെ വെളിപ്പെടുത്തൽ നടത്തിയ സാഹചര്യത്തിൽ പണമിടപാടുകളെക്കുറിച്ച് കൂടുതൽ വിവരം ശേഖരിക്കാൻ കേന്ദ്ര ഏജന്‍സികൾ തീരുമാനിച്ചിട്ടുണ്ട്.

ജയിലിൽനിന്ന് സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതെങ്ങനെയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇക്കാര്യങ്ങളിലും കേന്ദ്ര അന്വേഷണ ഏജൻസികൾ തുടർ അന്വേഷണം നടത്തും. ശിവശങ്കറിനെതിരെ തന്റെ പക്കൽ തെളിവുകളുണ്ടെന്ന സ്വപ്നയുടെ വെളിപ്പെടുത്തലും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുന്നതിനാണ് കേന്ദ്ര ഏജൻസികളുടെ തീരുമാനം.

ബെൽജിയം രാജാവുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് മുഹമ്മദ്

അതേസമയം, എം ശിവശങ്കർ അനുഭവകഥ എഴുതി സ്വര്‍ണക്കടത്ത് വിവാദം വീണ്ടും തുറന്നതില്‍ സിപിഎമ്മിന് അതൃപ്തി പുകയുന്നു. കഴിഞ്ഞ മന്ത്രിസഭയെ പിടിച്ചുലച്ച വിവാദം ഒതുങ്ങിയതായി കരുതുമ്പോഴാണ് പുസ്തകത്തെ ചൊല്ലി പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്. പുതിയ വിവാദങ്ങള്‍ സിപിഎം പരിശോധിക്കും. സര്‍വീസിലിരിക്കെ പുസ്തകം എഴുതിയത് ഒഴിവാക്കാമായിരുന്നുവെന്നാണ് സിപിഎമ്മിന്റെ നിലപാട്. ശിവശങ്കറിനെതിരെ നടപടി വേണോ എന്നതിൽ തീരുമാനം സര്‍ക്കാരിന് വിട്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button