KozhikodeKeralaNattuvarthaLatest NewsNews

കിരണിന്റെ കയ്യിൽ നിന്നും ലഭിച്ചത് ന്യൂ ജൻ മയക്കുമരുന്നായ എംഡിഎംഎ, എൽ. എസ്.ഡി സ്റ്റാമ്പ്: നരിക്കുനിയിൽ ലഹരി വേട്ട

നാർക്കോട്ടിക് ഡി.വൈ.എസ്.പി അശ്വകുമാറിന് നേതൃത്വത്തിലുള്ള സംഘം മയക്കുമരുന്ന് ശേഖരം പിടികൂടിയത്

കോഴിക്കോട്: നരിക്കുനിയിൽ വൻ ലഹരി വേട്ട. ന്യൂ ജൻ മയക്കുമരുന്നായ എംഡിഎംഎ, എൽ. എസ്.ഡി സ്റ്റാമ്പ്, ഹഷീഷ് ഓയിൽ എന്നിവയുമായി ചേളന്നൂർ സ്വദേശിയായ കിരൺ പിടിയിൽ. കോഴിക്കോട് റൂറൽ എസ്പിയുടെ പ്രത്യേക സ്ക്വാഡ് ആണ് 1160 മില്ലിഗ്രാം എംഡിഎം 120 മില്ലിഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ്, ഹഷീഷ് ഓയിൽ എന്നിവയുമായി കിരണിനെ അറസ്റ്റ് ചെയ്തത്.

read also: ഹിജാബ് വിവാദം: ‘ഐ ലവ് ഹിജാബ്’ ക്യാമ്പയിനുമായി വിദ്യാർത്ഥിനികൾ, പഠിക്കണമെങ്കിൽ യൂണിഫോമിട്ട് വരണമെന്ന് മന്ത്രി

റൂറൽ ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നാർക്കോട്ടിക് ഡി.വൈ.എസ്.പി അശ്വകുമാറിന് നേതൃത്വത്തിലുള്ള സംഘം മയക്കുമരുന്ന് ശേഖരം പിടികൂടിയത്. ഒരു കാറും പൊലീസ് പിടിച്ചെടുത്തു മറ്റൊരു കാറിലെത്തിയ യുവാവ് കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതായി പോലീസ് പറയുന്നു. ഇയാൾക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button