PalakkadKeralaNattuvarthaLatest NewsNews

മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്ന വിവരങ്ങൾ ശിവശങ്കരന്റെ കൈവശമുണ്ട്, കിറ്റ് കൊണ്ട് ഏറെക്കാലം അഴിമതി മൂടിവെയ്ക്കാനാവില്ല

പാലക്കാട്: സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളോടെ സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്ന വിവരങ്ങള്‍ ശിവശങ്കരന്റെ കൈവശമുള്ളതുകൊണ്ടാണ് സസ്‌പെന്‍ഷന്‍ കഴിഞ്ഞ് സര്‍വീസില്‍ പ്രവേശിച്ച ശിവശങ്കറിനെ സ്പോര്‍ട്സ് യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെടി ജലീല്‍ എല്ലാ കാര്യവും നേരിട്ട് യുഎഇ നയതന്ത്ര പ്രതിനിധിയുമായിട്ടാണ് സംസാരിച്ചിരുന്നത് എന്നാണ് സ്വപ്ന പറഞ്ഞതെന്നും അല്ലാതെ ജലീല്‍ നിരപരാധി ആണെന്നല്ലന്നും സന്ദീപ് പറഞ്ഞു. സ്വര്‍ണക്കടത്തു മുതല്‍ ലൈഫ് മിഷന്‍ ഇടപാടില്‍ വരെ ആരോപണ വിധേയനായ വിദേശ നയതന്ത്ര പ്രതിനിധിയുമായി നേരിട്ട് ബന്ധം പുലര്‍ത്താന്‍ ജലീലിന് എന്ത് അധികാരമാണ് ഉണ്ടായിരുന്നതെന്നും സന്ദീപ് വാര്യർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കാവി സഖാക്കളും സാധാരണ സഖാക്കളും: കേരളത്തിലുള്ളത് രണ്ട് തരം സഖാക്കളെന്ന് ഫാത്തിമ തഹ്‌ലിയ

സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ വന്നതോടെ സ്വർണ്ണക്കടത്ത് കേസ് സംബന്ധിച്ച് ഉയർന്ന ആരോപണങ്ങൾ ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണ്. കേസിന്റെ ഒരു ഘട്ടത്തിൽ ശിവശങ്കരനെ സിപിഎം തള്ളിപ്പറഞ്ഞെങ്കിലും തൊട്ടടുത്ത നിമിഷം മുതൽ കവർ ഫയർ നൽകാനും തുടങ്ങി . മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്ന വിവരങ്ങൾ ശിവശങ്കരന്റെ കൈവശമുണ്ട് . അതല്ലെങ്കിൽ സസ്‌പെൻഷനിൽ കഴിഞ്ഞിരുന്ന ഏതെങ്കിലും ഉദ്യോഗസ്ഥൻ ഇത്ര പെട്ടെന്ന് ഉന്നത പദവിയിലേക്ക് തിരിച്ചെത്തിയ ചരിത്രം കേരളത്തിലുണ്ടോ ? സസ്പെൻഷൻ കഴിഞ്ഞ് സര്‍വീസില്‍ പ്രവേശിച്ച ശിവശങ്കരനെ സ്‌പോര്‍ട്‌സ് യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത് .

കെ ടി ജലീൽ നിരപരാധിത്വം തെളിഞ്ഞേ എന്ന് പെരുമ്പറ കൊട്ടി നടക്കുന്നുണ്ട് . സ്വപ്ന പറഞ്ഞത്‌ ജലീൽ എല്ലാ കാര്യവും നേരിട്ട് യുഎഇ നയതന്ത്ര പ്രതിനിധിയുമായിട്ടാണ് സംസാരിച്ചിരുന്നത് എന്നാണ് . അല്ലാതെ ജലീൽ നിരപരാധി ആണെന്നല്ല . ഒരു വിദേശ നയതന്ത്ര പ്രതിനിധിയുമായി നേരിട്ട് ബന്ധം പുലർത്താൻ ജലീലിന് എന്ത് അധികാരമാണ് ഉണ്ടായിരുന്നത് ? ആ നയതന്ത്ര പ്രതിനിധിയാകട്ടെ സ്വർണക്കടത്തു മുതൽ ലൈഫ് മിഷൻ ഇടപാടിൽ വരെ ആരോപണ വിധേയനും . സ്വപ്ന വെളിപ്പെടുത്തിയത് ജലീലും ഈ നയതന്ത്ര പ്രതിനിധിയും ഒന്നിച്ച് ക്ളോസ്ഡ് റൂം ചർച്ചകൾ നടത്തിയിരുന്നു എന്നാണ് . എങ്കിൽ അത് അതീവ ഗുരുതരമായ കാര്യവുമാണ്.

മുന്‍കരുതലുകള്‍ എടുത്തേ ഇനി പാമ്പുകളെ പിടിക്കൂ: ഉറപ്പ് നല്‍കി വാവ സുരേഷ്

സ്വപ്ന മുഴുവൻ കാര്യങ്ങളും പറഞ്ഞിട്ടില്ല. പറയുമെന്ന് പ്രതീക്ഷിക്കാനും വയ്യ . പക്ഷെ സ്‌പെയ്‌സ്പാർക്കിലെ അനധികൃത നിയമനം , ലൈഫ് അഴിമതി , മുൻ സ്പീക്കർ ശ്രീരാമ കൃഷ്ണനുമായുള്ള ബന്ധം എന്നീ വിഷയങ്ങളിൽ ഉയർന്ന ആരോപണങ്ങൾ ശരി വെക്കുന്ന വെളിപ്പെടുത്തലാണ് പുറത്ത് വന്നത് .കിറ്റ് കൊണ്ട് അഴിമതിയുടെ ദുർഗന്ധം ഏറെക്കാലം മൂടിവെയ്ക്കാനാവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button