Latest NewsKeralaIndia

‘മുന്‍ സ്പീക്കറുമായി പേഴ്സണൽ ബന്ധം, സ്വകാര്യ ഫ്ലാറ്റിലും ഓഫീസിലും പോയിട്ടുണ്ട്’: ശ്രീരാമകൃഷ്ണന്റെ വാദം തള്ളി സ്വപ്ന

സ്വര്‍ണക്കടത്ത് കേസില്‍ ഒളിവിൽ പോകാൻ നിർദേശിച്ചവരിൽ ശിവശങ്കറും ഉള്‍പ്പെടുന്നു

തിരുവനന്തപുരം: മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ വാദം തള്ളി സ്വപ്ന സുരേഷ് . ഉദ്ഘാടനത്തിന് താൻ ക്ഷണിച്ചിട്ടില്ല. സരിത്തും സന്ദീപും ആണ് ശ്രീരാമകൃഷ്ണനെ ക്ഷണിക്കാൻ പോയത്. ശ്രീരാമകൃഷ്ണനും ആയി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നു. സ്വകാര്യ ഫ്ലാറ്റിലും ഔദ്യോഗിക വസതിയിലും പോയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ കുടുംബവുമായും കെ ടി ജലീലുമായും ഔഗ്യോഗിക ബന്ധം മാത്രമാണ് ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സി എം രവീന്ദ്രനെ പരിചയമുണ്ടെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റിലെ വിനു വി ജോണുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം. കേസിൽ മറ്റാർക്കും പങ്കില്ലെന്ന് പറഞ്ഞ ഓഡിയോ ക്ലിപ്പിലൂടെ പുറത്ത് വന്നത് പറയിപ്പിച്ച കാര്യങ്ങളാണെന്നും സ്വപ്ന വെളിപ്പെടുത്തി. ശിവശങ്കര് അടക്കമുള്ള ആളുകൾ പറഞ്ഞതാണ് ആ സമയത്ത് ചെയ്തത്. സ്വര്‍ണക്കടത്ത് കേസില്‍ ഒളിവിൽ പോകാൻ നിർദേശിച്ചവരിൽ ശിവശങ്കറും ഉള്‍പ്പെടുന്നുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.

read also: ‘ഇവര്‍ക്കൊക്കെ അധികാരമുണ്ട്, ഒരു സ്ത്രീ എന്ന നിലയില്‍ തന്നെ മാനിപ്പുലേറ്റ് ചെയ്ത്, ചൂഷണം ചെയ്ത് നശിപ്പിച്ചു’ -സ്വപ്ന

സന്ദീപും ജയശങ്കറുമാണ് അതിര്‍ത്തി കടക്കാന്‍ സഹായിച്ചത്. എൻഐഎ അന്വേഷണത്തിലേക്ക് എത്തിയത് ശിവശങ്കറിന്റെ ബുദ്ധിയായിരുന്നു. ഞാന് വായ തുറക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. ശിവശങ്കറിന് ഐ ഫോണ്‍ നല്‍കിയത് കോണ്‍സുല്‍ ജനറല്‍ പറഞ്ഞിട്ടാണെന്നും നിരവധി മറ്റ് സമ്മാനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button