Latest NewsKeralaNews

13-കാരനെ പീഡിപ്പിച്ച കേസ്: മനോരോഗ വിദഗ്ദനായ ഡോ ഗിരീഷ് കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം : 13-കാരനെ പീഡിപ്പിച്ച കേസിൽ മനോരോഗ വിദഗ്ദനായ ഡോ ഗിരീഷ് (58) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ ജയകൃഷ്ണനാണ് പ്രതി കുറ്റക്കാരനെന്ന് വിധിച്ചത്

പഠനത്തിൽ ശ്രദ്ധ കുറവുണ്ടെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞതിനെ തുടർന്നാണ് കുട്ടിയുമായി മാതാപിതാക്കൾ പ്രതിയായ ഡോ ഗിരീഷിനെ സമീപിച്ചത്. സംഭവം നടക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു പ്രതി പ്രവർത്തിച്ചിരുന്നത്. ചികിത്സയ്‌ക്ക് പ്രവേശിപ്പിക്കുമ്പോഴെല്ലാം ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഈ വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മകൻ ഭയന്നിരിക്കുന്നത് കണ്ട് മാതാപിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്തായത്.

Read Also  :  ആർക്കാണ് ബിജെപിയെ തോൽപ്പിക്കാൻ ആർജ്ജവമുള്ളത് അവർക്കാണ് എന്റെയും പാർട്ടിയുടെയും വോട്ട്: സീതാറാം യെച്ചൂരി

ഉടൻ മാതാപിതാക്കൾ ഈ വിവരം ചൈൽഡ് ലൈനിൽ അറിയിച്ചു. ഇതോടെ ഫോർട് പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തിൽ ഇതിന് പുറമെ മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിലും ഡോ ഗിരീഷ് പ്രതിയാണെന്ന് പോലീസ് കണ്ടെത്തി. കേസിൽ വീചാരണ ഇനിയും പൂർത്തിയായിട്ടില്ല. നേരത്തെ, ചികിത്സയ്‌ക്ക് എത്തിയ വിവാഹിതയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലും ഇയാൾ പ്രതിയായിരുന്നു. അന്ന് ഇയാൾ സംഭവം ഒത്തുതീർപ്പാക്കിയതിനാലാണ് ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടതെന്നും കോടതി കണ്ടെത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button